സിറിയയിലെ ആഭ്യന്തരകലാപം; ഇന്ത്യക്കാരോട് രാജ്യം വിടണമെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: സിറിയയിൽ ആഭ്യന്തരസംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പൗരന്മാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ലഭ്യമാകുന്ന വിമാനങ്ങളിൽ ഇന്ത്യക്കാർ എത്രയും വേഗം തിരികെയെത്തണം. അതിന് കഴിയാത്തവർ കടുത്ത ജാഗ്രത പുലർത്തണമെന്നും അടിയന്തര…