ഡോ വി നാരായണൻ ഐഎസ്ആർഒയുടെ പുതിയ ചെയർമാനായി ഇന്ന് ചുമതലയേൽക്കും

തിരുവനന്തപുരം: ഐഎസ്ആർഒയുടെ പതിനൊന്നാമത് ചെയർമാനായി ഡോ വി നാരായണൻ ഇന്ന് ചുമതലയേൽക്കും. ബെംഗളുരൂവിലെ ഐ എസ്ആർഒ ആസ്ഥാനമായ ‘അന്തരീക്ഷ ഭവനി’ലാകും ഔദ്യോഗികമായി ചുമതലയേൽക്കുക. കന്യാകുമാരിയിലെ മേലേകാട്ടുവിളയ് ഗ്രാമത്തിൽ നിന്നുള്ള ഡോക്ടർ നാരായണൻ കഠിനാദ്ധ്വാനവും അർപ്പണബോധവും കൊണ്ടാണ് രാജ്യത്തെ ശാസ്ത്രമേഖലയിലെ പരമോന്നത പദവിയിലെത്തുന്നത്.…