പാകിസ്ഥാനെതിരെ ഇന്ത്യ; സിന്ധു നദീജല കരാർ മരവിപ്പിച്ചു, നയതന്ത്ര ഉദ്യോ​ഗസ്ഥരെ പുറത്താക്കി

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ പാകിസ്താനെതിരെ നയതന്ത്ര തലത്തിൽ കടുത്ത നടപടികളുമായി ഇന്ത്യ. സിന്ധു നദീജല കരാർ മരവിപ്പിച്ചു. പാകിസ്താൻ പൗരന്മാർക്ക് ഇനി SVES വിസ നൽകില്ല. ഇന്ത്യയിലെ പാക് ഹൈക്കമ്മീഷനിലെ പാകിസ്താന്റെ ഡിഫൻസ് അറ്റാഷമാരെ ഇന്ത്യ പുറത്താക്കി. അവർ…

പഹൽ​ഗാം ഭീകരാക്രമണം; നാല് ഭീകരരുടെ ചിത്രങ്ങൾ പുറത്തുവിട്ട് സുരക്ഷാ ഏജൻസി

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കാളികളായ നാല് ഭീകരരുടെ ചിത്രങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ പുറത്തുവിട്ടു. ഭീകരസംഘടനയായ ലഷ്‌കറെ തൊയിബയുമായി ബന്ധമുള്ളവരാണ് ഇവര്‍. ആസിഫ് ഫൗജി, സുലേമാന്‍ ഷാ, അബു തല്‍ഹ എന്നിങ്ങനെയാണ് ഇതില്‍ മൂന്നാളുകളുടെ പേരുകളെന്നും ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.…

പഹൽ​ഗാം ഭീകരാക്രമണം; സൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി, ഉടൻ മടങ്ങിയെത്തും

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ദ്വിദിന സൗദി അറേബ്യ സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉടൻ തന്നെ ഇന്ത്യയിലേക്ക് തിരിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. സൗദിയിലെ മോദിയുടെ പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി മടങ്ങിയെത്തിയാൽ ഉടൻ തന്നെ കശ്മീരിലേക്ക് പോയേക്കുമെന്നാണ് സൂചന. രണ്ടുദിവസത്തെ…

പഹൽ​ഗാം ഭീകരാക്രമണം; കൊല്ലപ്പെട്ടവരിൽ മലയാളിയും

ന്യൂഡൽഹി: ജമ്മുകശ്മീരിലെ പഹൽഗാമിൽ ചൊവ്വാഴ്ചയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും ഉൾപ്പെടുന്നു. എറണാകുളം ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രനാണ് മരിച്ചത്. കേന്ദ്രസർക്കാർ പുറത്തുവിട്ട കൊല്ലപ്പെട്ട 16 പേരുടെ പട്ടികയിൽ ഇദ്ദേഹത്തിന്റെ പേര് ഉൾപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച രാമചന്ദ്രൻ കുടുംബസമേതം കശ്മീരിലേക്ക് പോയതാണെന്നാണ് വിവരം. വിദേശത്തായിരുന്ന…