• world
  • September 3, 2025
പാകിസ്ഥാ​നിൽ വിവിധയിടങ്ങളിലായി ചാവേറാക്രമണം; 25 പേർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്താനില്‍ വിവിധ ഇടങ്ങളിലായി ചൊവ്വാഴ്ച നടന്ന സ്‌ഫോടനത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ബലോചിസ്താനിലും ഖൈബര്‍ പക്തൂണ്‍ഖ്വയിലുമായാണ് സ്‌ഫോടനങ്ങളുണ്ടായത്. മൂന്ന് സ്‌ഫോടനങ്ങളാണ് ഉണ്ടായതെന്നും ചാവേറാക്രമണമാണ് നടന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ക്വറ്റയിലെ ഒരു രാഷ്ട്രീയ റാലിക്കിടെയുണ്ടായ സ്‌ഫോടനത്തില്‍ 14 പേരും ഇറാന്‍ അതിര്‍ത്തിയോട്…

വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ പ്രളയം; മരണം 194

‌ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ പ്രളയം രൂക്ഷം. കഴിഞ്ഞ 24 മണിക്കൂറിനിടെ 194 പേർ മരിച്ചതായി റിപ്പോർട്ടുകൾ. രക്ഷാപ്രവർത്തനങ്ങൾക്കായി എത്തിയ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് അഞ്ച് രക്ഷാപ്രവർത്തകർ മരിച്ചതും ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു. ​മൂന്ന് ജില്ലകളിലാണ് പ്രളയം അതിരൂക്ഷമായി ബാധിച്ചത്.…

ഓപ്പറേഷൻ സിന്ദൂറിന് മറുപടി; ഇന്ത്യൻ നയതന്ത്രജ്ഞരുടെ വസതികളിലേക്ക് അവശ്യ സാധനങ്ങളുടെ വിതരണം നിർത്തിവച്ച് പാകിസ്ഥാൻ

ഇസ്‌ലാമാബാദ്: പാ​​ഹൽ​ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യൻ സൈന്യം നടത്തിയ സൈനിക നടപടിയായ ഓപ്പറേഷൻ സിന്ദൂറിന് മറുപടിയുമായി പാകിസ്ഥാൻ. ഇസ്‌ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷനിലേക്കും ഇന്ത്യൻ നയതന്ത്രജ്ഞരുടെ വസതികളിലേക്കും അവശ്യ സാധനങ്ങളുടെ വിതരണം പാകിസ്ഥാൻ പൂർണമായും നിർത്തലാക്കിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യൻ നയതന്ത്രജ്ഞരുടെ വസതികളിലേക്ക്…

പാകിസ്ഥാന്റെ എണ്ണ ശേഖരം വികസിപ്പിക്കും; കരാർ ഒപ്പിട്ടതായി ട്രംപ്

വാഷിങ്ടൻ∙ പാക്കിസ്ഥാന്റെ കയ്യിലുള്ള എണ്ണ ശേഖരം വികസിപ്പിക്കാൻ യുഎസ് തയ്യാറെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈ കാര്യത്തിൽ പാക്കിസ്ഥാനെ സഹായിക്കുന്നതിനായി ഒരു കരാർ ഒപ്പിട്ടതായും ഡോണൾഡ് ട്രംപ് പറഞ്ഞു. കരാർ പ്രകാരം ഏത് കമ്പനിയ്ക്കാണ് ഇതിന്റെ ചുമതല നൽകേണ്ടതെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും…

മുംബൈ ഭീകരാക്രമണം; ഐഎസ്ഐക്ക് പങ്ക്, വെളിപ്പെടുത്തി തഹാവൂർ റാണ

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിൽ പാക്ക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐക്കു പങ്കുണ്ടെന്നു വെളിപ്പെടുത്തി തഹാവൂർ റാണ. പാക്ക് സൈന്യത്തിന്റെ വിശ്വസ്ത ഏജന്റായിരുന്നു താനെന്നും 26/11ന് ആക്രമണം നടക്കുന്നതിന് തൊട്ടുമുൻപ് മുംബൈയിൽ ഉണ്ടായിരുന്നെന്നും മുംബൈ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിൽ റാണ സമ്മതിച്ചു. ഡൽഹിയിലെ തിഹാർ…

അഫ്​ഗാൻ അതിർത്തിയിൽ ചാവേർ ആക്രമണം; പാക് സൈനികർ കൊല്ലപ്പെട്ടു

ഇസ്‌ലാമാബാദ്: പാക്-അഫ്​ഗാൻ അതിർത്തിയിൽ പാകിസ്ഥാന്റെ സൈനിക വാ​ഹനവ്യൂഹത്തിന് നേരെ ചാവേർ ആക്രമണം. ആക്രമണത്തിൽ പാക് സൈനികർ കൊല്ലപ്പെട്ടു. ഒട്ടേറെ സൈനികർ മരിച്ചിട്ടുണ്ടെങ്കിലും ഇത് സ്ഥിരീകരിക്കാൻ ഇരുരാജ്യങ്ങളും തയ്യാറായിട്ടില്ല. അഫ്ഗാൻ അതിർത്തിക്ക് സമീപമുള്ള നോർത്ത് വസീറിസ്താനിലെ മിർ അലി മേഖലയിൽ വെച്ചാണ് സൈനിക…

പാകിസ്ഥാനിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തി

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ഭൂചലനം. മധ്യ പാകിസ്ഥാനിലെ മുള്‍ട്ടാനില്‍നിന്ന് ഏകദേശം 149 കിലോമീറ്റര്‍ പടിഞ്ഞാറാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഞായറാഴ്ച പുലര്‍ച്ചെ ഇന്ത്യൻ സമയം 3.54-ഓടെയാണ് ഭൂകമ്പമുണ്ടായത്. ഭൂചലനം ആഴം…

ഓപ്പറേഷൻ സിന്ദൂർ: പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്ന ഭീകരതയ്ക്കുള്ള മറുപടി; രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: ചൈനയില്‍ നടന്ന ഷാങ്ഹായ് സഹകരണ സംഘടനാ (എസ്സിഒ) പ്രതിരോധ മന്ത്രിമാരുടെ യോഗത്തില്‍ അംഗരാജ്യമായ പാകിസ്താനെ വിമര്‍ശിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. അതിര്‍ത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരേ ഇന്ത്യ വിമര്‍ശനം നടത്തുകയും മറ്റ് അംഗരാജ്യങ്ങളെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്താന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ഓപ്പറേഷന്‍ സിന്ദൂര്‍,…

സിന്ധു നദീജല കരാർ; ഇന്ത്യ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ സിന്ധു നദീജലക്കരാർ മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യയോട് വീണ്ടും അഭ്യർത്ഥനയുമായി പാകിസ്ഥാൻ. മരവിപ്പിച്ച കരാർ പുനഃപരിശോധിക്കണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ജലശക്തി മന്ത്രാലയത്തിന് പാകിസ്ഥാൻ നാല് കത്തുകൾ അയച്ചതായാണ് വിവരം. കൃഷിയേയും, കുടിവെള്ള വിതരണത്തെയും ബാധിക്കുന്നുവെന്നാണ്…

ഇന്ത്യയുമായുള്ള പ്രശ്ന പരിഹാരം; ട്രംപിനോട് സഹായം തേടി പാക് പ്രധാനമന്ത്രി

ഇസ്‌ലാമാബാദ്: ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതിന്റെ പേരിൽ ആഗോളതലത്തിൽ ഒറ്റപ്പെട്ട പാക്കിസ്ഥാൻ, ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സഹായം തേടുന്നതായി റിപ്പോർട്ട്. ഇന്ത്യയുമായുള്ള പ്രശ്നം പരിഹരിക്കാൻ ട്രംപ് ഇടപെടണമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ആവശ്യപ്പെട്ടു. ഇസ്‌ലാമാബാദിലെ യുഎസ് എംബസിയിൽ…