പാകിസ്ഥാനിൽ വീണ്ടും ഭീകരാക്രമണം; 7 സൈനിക‌ർ കൊല്ലപ്പെട്ടു

ക്വെറ്റ: പാകിസ്താനിലെ ബലൂചിസ്താനിൽ വീണ്ടും ഭീകരാക്രമണം. ബലൂചിസ്താൻ തലസ്ഥാനമായ ക്വെറ്റയിൽ നിന്ന് ടഫ്താനിലേക്ക് പോവുകയായിരുന്ന സൈനിക വാഹനവ്യൂഹത്തിന് നേരെയാണ് ഭീകർ ആക്രമണം നടത്തിയത്. സംഭവത്തിൽ ഏഴ് സൈനികർ കൊല്ലപ്പെട്ടു. 21 പേർക്ക് പരിക്കേറ്റെന്ന് പാകിസ്താൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. എന്നാൽ 90 പാക്‌സൈനികർ…

പാകിസ്ഥാനിൽ ട്രെയിൻ ആക്രമിച്ച് ബലൂച് വിഘടനവാദികൾ; ബന്ദികളാക്കിയ 104 പേരെ പാക് സൈന്യം മോചിപ്പിച്ചു

ക്വറ്റ: പാകിസ്ഥാനിൽ ബലൂചിസ്താൻ ലിബറേഷൻ ആർമി (ബി.എൽ.എ) തീവണ്ടി ആക്രമിച്ച് ബന്ദികളാക്കിയ 104 പേരെ മോചിപ്പിച്ച് പാക് സുരക്ഷാസേനകൾ. ഏറ്റമുട്ടലിൽ 16 ബലൂച് വിഘടനവാദികളെ കൊലപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്. ബി.എൽ.എയുമായി ഏറ്റുമുട്ടൽ തുടരുകയാണെന്നും പാക് സുരക്ഷാസേന അറിയിച്ചു. മുഴുവൻ ബന്ദികളേയും മോചിപ്പിക്കുന്നതുവരെ സൈനിക…

ഭീകരാക്രമണ സാധ്യത; പാകിസ്ഥാനിലേക്ക് യാത്ര ചെയ്യുന്നതിന് പൗരന്മാർക്ക് വിലക്കേർപ്പെടുത്തി യുഎസ്

വാഷിങ്ടൻ: പാകിസ്ഥാനിലേക്ക് യാത്ര ചെയ്യുന്നതിന് പൗരന്മാർക്ക് വിലക്കേർപ്പെടുത്തി യുഎസ്. ഇന്ത്യ– പാക് അതിർത്തി, നിയന്ത്രണ രേഖ, ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്ഥാൻ പ്രവിശ്യകളിലേക്ക് യാത്ര ചെയ്യുന്നതിനാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഭീകരാക്രമണ സാധ്യത കണക്കിലെടുത്താണ് നിർദേശം. ‘‘പാകിസ്ഥാനിലേക്കുള്ള യാത്ര അമേരിക്കൻ പൗരന്മാർ പുനഃപരിശോധിക്കണം. ഭീകരവാദികൾ‍ ആക്രമണം…

വടക്കു പടിഞ്ഞാറൻ പാകിസ്ഥാനിൽ ചാവേർ ആക്രമണം; അഞ്ചുപേർ കൊല്ലപ്പെട്ടു

ഇസ്‌ലാമാബാദ്: വടക്കു പടിഞ്ഞാറൻ പാകിസ്ഥാനിലെ മദ്രസയിൽ ജുമ നമസ്‌കാരത്തിനിടെയുണ്ടായ ചാവേർ സ്ഫോടനത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. ഇരുപതിലേറെ പേർക്ക് പരുക്കേറ്റതായാണ് വിവരം. മദ്രസയിലെ പ്രധാന ഹാളിൽ നടന്ന സ്ഫോടനത്തിൽ മതപുരോഹിതർ ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ദാറുൽ ഉലൂം ഹഖാനിയ മദ്രസയിലാണ്…

  • india
  • February 13, 2025
വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ; ശക്തമായി തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം

ശ്രീന​ഗർ: ജമ്മു-കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണരേഖയിൽ (എൽ.ഒ.സി.) ഇന്ത്യൻ പോസ്റ്റുകൾക്കുനേരേ ബുധനാഴ്ച പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ച് പ്രകോപനമില്ലാതെ വെടിയുതിർത്തതായി സുരക്ഷാവിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്ത്യൻസൈന്യം ശക്തമായി തിരിച്ചടിച്ചെന്നും പാകിസ്താൻ സൈന്യത്തിന് കനത്ത നാശനഷ്ടമുണ്ടായാതായും അദ്ദേഹം പറഞ്ഞു. ജമ്മു ജില്ലയിലെ…

അൽ ഖാദിർ ട്രസ്റ്റ് അഴിമതിക്കേസ്; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് 14 വർഷം തടവുശിക്ഷ

ലഹോർ: അൽ ഖാദിർ ട്രസ്റ്റ് അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് 14 വർഷം തടവുശിക്ഷ വിധിച്ച് കോടതി. പാകിസ്ഥാൻ അഴിമതി വിരുദ്ധ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇമ്രാന്റെ ഭാര്യ ബുഷറ ബീബിക്ക് ഏഴു വർഷം തടവും കോടതി വിധിച്ചിട്ടുണ്ട്.…