റഷ്യയിൽ വിമാനം തകർന്നുവീണ് അപകടം; യാത്രക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

മോസ്കോ: റഷ്യയിൽ വിമാനം തകർന്നുവീണ് അപകടം. അപടത്തിൽ വിമാനത്തിലെ യാത്രക്കാരെല്ലാം കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 49 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിൽപ്പെടുന്നതിനു മുൻപ് രണ്ടുതവണ വിമാനം ലാൻഡ് ചെയ്യാൻ ശ്രമിച്ചിരുന്നെന്നും രണ്ടാമത് ലാൻഡ് ചെയ്യാൻ ശ്രമിച്ചതിനു പിന്നാലെയാണ് വിമാനത്തിന് എയർ ട്രാഫിക്…

കാനഡയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; മലയാളി വിദ്യാർഥി മരിച്ചു

കാനഡ: കാനഡയിൽ രണ്ട് ചെറുവിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി വിദ്യാര്‍ഥി ഉൾപ്പെടെ രണ്ട് പേർ മരിച്ചു. എറണാകുളം സ്വദേശി ശ്രീഹരി സുരേഷ് (23), സഹപാഠിയായ കാനഡ സ്വദേശി സാവന്ന മേ റോയ്‌സ് എന്നിവരാണ് മരിച്ചത്. ഹാർവ്‌സ് എയർ പൈലറ്റ് സ്കൂളിലെ പൈലറ്റ്…

യുഎസിൽ കാണാതായ വിമാനം തകർന്ന നിലയിൽ; 10 മരണം

വാഷിങ്ടൺ: യുഎസിൽ വീണ്ടും വിമാനാപകടം. അലാസ്‌കയ്ക്ക് മുകളിൽ വെച്ച് കാണാതായ യുഎസിന്റെ യാത്രാവിമാനം തകർന്നു വീണ നിലയിൽ കണ്ടെത്തി. നോമിലേക്കുള്ള യാത്രാമധ്യേയായിരുന്നു വിമാനം തകർന്നത്. വിമാനത്തിലുണ്ടായിരുന്ന പത്ത് പേരെയും മരിച്ച നിലയിൽ കണ്ടെത്തി. അലാസ്‌കയുടെ പടിഞ്ഞാറൻ മഞ്ഞുപാളികളിൽ നിന്നാണ് തകർന്ന നിലയിൽ…

വാഷിങ്ടൺ വിമാന അപകടം; വിമാനത്തിലുണ്ടായിരുന്ന 64 പേരുടേയും മരണം സ്ഥിരീകരിച്ചു

വാഷിങ്ടൺ: വാഷിങ്ടണിനു സമീപം റൊണാൾഡ് റീഗൻ ദേശീയ വിമാനത്താവളത്തിനടുത്ത് യു.എസ്. യാത്രാവിമാനം സേനാ ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 64 പേരുടേയും മരണം സ്ഥിരീകരിച്ചു. ഹെലികോപ്റ്ററിലുണ്ടായിരുന്ന മൂന്ന് പേരുടേയും മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 40 പേരുടെ മൃതദേഹം കരയിലെത്തിച്ചു. 27 മൃതദേഹങ്ങൾ വിമാനത്തിനുള്ളിൽനിന്നാണ്…

  • world
  • December 29, 2024
ദക്ഷിണ കൊറിയയിൽ ലാൻഡിങിനിടെ വിമാനം തകർന്നു; 120 മരണം

സോൾ‌: ദക്ഷിണ കൊറിയയിൽ ലാൻഡിങിനിടെയുണ്ടായ വിമാനാപകടത്തിൽ 120 യാത്രക്കാർ മരിച്ചു. 181 യാത്രക്കാരുമായി തായ്‌ലൻഡിൽനിന്ന് മടങ്ങിയ ജെജു എയർലൈൻസിന്റെ വിമാനമാണ് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ സോളിൽനിന്ന് 290 കി.മീ. അകലെയുള്ള മുവാൻ വിമാനത്താവളത്തിൽ തകർന്നത്. ആറു ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. അപകടം പക്ഷിയിടിച്ചെന്നാണ്…