അനധികൃത കുടിയേറ്റക്കാർക്കെതിരായ നടപടി; പ്രക്ഷോഭം രൂക്ഷം, ലൊസാഞ്ചലസിൽ കർഫ്യു പ്രഖ്യാപിച്ചു
ലൊസാഞ്ചലസ്: യുഎസിൽ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നടപടികൾക്കെതിരായ പ്രക്ഷോഭത്തെ തുടർന്ന് ലൊസാഞ്ചലസിൽ കർഫ്യു പ്രഖ്യാപിച്ചു. പ്രതിഷേധം അഞ്ചാം ദിവസവും തുടരുന്ന സാഹചര്യത്തിലാണ് ലൊസാഞ്ചലസിലെ ചിലയിടങ്ങളിൽ ചൊവ്വാഴ്ച രാത്രി എട്ടു മുതൽ മേയർ കേരൺ ബാസ് കർഫ്യു പ്രഖ്യാപിച്ചത്. രാത്രി എട്ടു മുതൽ…
വഖഫ് നിയമ ഭേദഗതി; ബംഗാളിൽ പ്രതിഷേധം ശക്തം
വഖഫ് നിയമ ഭേദഗതിക്കെതിരെ ബംഗാളിൽ പ്രതിഷേധം ശക്തം. മുർഷിദാബാദ്, സൗത്ത് 24 പർഗാനാസ് എന്നിവിടങ്ങളിൽ പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ മൂന്ന് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഇന്ത്യൻ സെക്കുലർ ഫ്രണ്ടിന്റെ (ഐഎസ്എഫ്) നേതൃത്വത്തിലുണ്ടായ പ്രതിഷേധത്തിലായിരുന്നു സംഘർഷം. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലുണ്ടായ പ്രതിഷേധത്തിൽ ഇതുവരെ…
വഖഫ് നിയമത്തിനെതിരെ പ്രതിഷേധം; ബംഗാളിൽ സംഘർഷം, ട്രെയിനിനു നേരെ കല്ലേറ്
കൊൽക്കത്ത: വഖഫ് നിയമത്തിനെതിരെ ബംഗാളിൽ നടന്ന പ്രതിഷേധത്തിനിടെ സംഘർഷം. മുർഷിദാബാദിലും ഡയമണ്ട് ഹാർബറിലുമാണ് സംഘർഷമുണ്ടായത്. പ്രതിഷേധക്കാർ നിംതിറ്റ സ്റ്റേഷനിൽ നിർത്തിയിരുന്ന ട്രെയിനിനു നേരെ കല്ലെറിഞ്ഞു. സംഘർഷത്തിൽ ഒട്ടേറെ പൊലീസുകാർക്ക് പരുക്കേറ്റു. സംഘർഷത്തെ തുടർന്ന് രണ്ടു ട്രെയിനുകൾ റദ്ദാക്കി. അഞ്ചെണ്ണം വഴിതിരിച്ചു വിട്ടു.…
വഖഫ് ഭേദഗതിയെ പിന്തുണച്ചു; മണിപ്പൂരിൽ ബിജെപി നേതാവിന്റെ വീടിന് തീയീട്ട് പ്രതിഷേധക്കാർ
ഗുവാഹത്തി: പാർലമെന്റ് പാസാക്കിയ വഖഫ് ഭേദഗതിയെ പിന്തുണച്ച മണിപ്പുരിലെ ന്യൂനപക്ഷ മോർച്ച സംസ്ഥാന അധ്യക്ഷൻ അസ്കർ അലിയുടെ വീടിന് നേരെ ആക്രമണം. തൂബാൽ ജില്ലയിലെ ലിലോങ്ങിൽ ഞായറാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. അസ്കർ അലിയുടെ വീടിന് പ്രതിഷേധക്കാർ തീയിടുകയായിരുന്നു. വഖഫ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട്…
പൊലീസ് അനുമതിയില്ലാതെ പ്രതിഷേധം; കെ അണ്ണാമലൈ അറസ്റ്റിൽ
ചെന്നൈ: പൊലീസ് അനുമതിയില്ലാതെ പ്രതിഷേധിച്ചതിനെ തുടർന്ന് ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ അറസ്റ്റിൽ. സർക്കാരിന് കീഴിലുള്ള മദ്യവിപണ സംവിധാനമായ ടാസ്മാക്കിൽ 1000 കോടിയുടെ ക്രമക്കേടെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ചെന്നൈ എഗ്മോറിലെ ടാസ്മാക്ക് ആസ്ഥാനത്തിന് മുന്നിൽ വച്ച് പ്രതിഷേധം നടത്താനിറങ്ങിയ…
കേന്ദ്ര ബജറ്റ്; കേരള എംപിമാർ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിക്കും
ദില്ലി: കേന്ദ്ര ബജറ്റിനെതിരെ ഇന്ന് പാർലമെൻറിൽ ശക്തമായ പ്രതിഷേധമുയർത്താൻ ഒരുങ്ങി പ്രതിപക്ഷം. മഹാകുംഭമേളയിലെ അപകടം സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. കേന്ദ്ര ബജറ്റിലെ അവഗണനക്കെതിരെ കേരളാ എംപിമാർ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിക്കും. അതേസമയം, സോണിയ ഗാന്ധി…
സ്കൂൾ കലാ-കായിക മേള; കുട്ടികളെ ഇറക്കി പ്രതിഷേധിക്കുന്ന സ്കൂളുകൾക്ക് വിലക്ക് ഏർപ്പെടുത്തും
തിരുവനന്തപുരം: സംസ്ഥാനത്ത് കലാ-കായിക മേളകളിൽ കുട്ടികളെ ഇറക്കി പ്രതിഷേധിക്കുന്ന സ്കൂളുകൾക്കെതിരെ നടപടി സ്വീകരിക്കാൻ ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്. പ്രതിഷേധങ്ങൾക്ക് വിലക്കിട്ട് സർക്കാർ ഉത്തരവിറക്കി. കുട്ടികളെയിറക്കി പ്രതിഷേധം സംഘടിപ്പിക്കുന്ന അധ്യാപകരെയും കുട്ടികളെയും വരും കാല മേളകളിൽ വിലക്കുമെന്നും ഉത്തരവിൽ പറയുന്നു. കഴിഞ്ഞ കായിക…
ഡിഎംകെ സർക്കാരിനെതിരെയുള്ള പ്രതിഷേധം; 6 തവണ സ്വയം ചാട്ടവാറടി, 48 ദിവസം വ്രതം ആരംഭിച്ച് അണ്ണാമലൈ
ചെന്നൈ: അണ്ണാ സർവകലാശാല ക്യാംപസിൽ വിദ്യാർഥിനി ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തിൽ പ്രതിഷേധം കടുപ്പിച്ച് സംസ്ഥാന ബിജെപി നേതൃത്വം. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈയാണ് സ്റ്റാലിൻ സർക്കാരിനെതിരെ പ്രതിഷേധം ആരംഭിച്ചിരിക്കുന്നത്. രാവിലെ 10 ന് വീട്ടുമുറ്റത്ത് സ്വയം ചാട്ടവാറടിച്ചുക്കൊണ്ട് പ്രതിഷേധം ആരംഭിച്ചു.…
പാർലമെന്റ് കവാടങ്ങളിൽ പ്രതിഷേധങ്ങൾക്ക് വിലക്ക്; നടപടിയുമായി സ്പീക്കർ
ന്യൂഡൽഹി: പാർലമെന്റ് കവാടങ്ങളിൽ പ്രതിഷേധങ്ങൾക്ക് വിലക്കേർപ്പെടുത്തി സ്പീക്കർ. അമിത് ഷായ്‌ക്കെതിരായ പ്രതിഷേധത്തിനിടെ സംഘർഷമുണ്ടായ പശ്ചാത്തലത്തിലാണ് സ്പീക്കർ ഓം ബിർളയുടെ കടുത്ത നടപടി. പ്രവേശനകവാടങ്ങളിൽ തടസ്സമുണ്ടാക്കുകയോ പ്രതിഷേധ പരിപാടികൾ നടത്തുകയോ ചെയ്യരുതെന്ന് സ്പീക്കർ എം.പിമാർക്ക് നിർദേശം നൽകി. നേരത്തെ സംഘർഷങ്ങൾക്കിടെ പരിക്കേറ്റ് രണ്ട്…
ഗവർണർക്കെതിരായ പ്രതിഷേധം; 4 എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ, ജാമ്യത്തിൽ വിട്ടു
തിരുവനന്തപുരം: കേരള സർവകലാശാല ആസ്ഥാനത്ത് സംഘടിപ്പിച്ച സെമിനാറിനിടെ ഗവർണർക്കെതിരെയുണ്ടായ പ്രതിഷേധത്തിൽ നാലു എസ്.എഫ്.ഐ. പ്രവർത്തകർ അറസ്റ്റിൽ. ആദർശ്, അവിനാശ്, ജയകൃഷ്ണൻ, അനന്തു എന്നിവരെയാണ് രാത്രി വൈകി പോലീസ് അറസ്റ്റുചെയ്തത്. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടു. എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് അനുശ്രീ, നേതാക്കളായ…