രാജസ്ഥാനിൽ സ്കൂൾ കെട്ടിടം തകർന്നുവീണ് അപകടം; 6 കുട്ടികൾ മരിച്ചു, 29 പേർക്ക് പരിക്ക്

ജയ്പുർ: രാജസ്ഥാനിലെ ഝലാവറിൽ സർക്കാർ സ്‌കൂൾ കെട്ടിടം തകർന്നുവീണ് ഉണ്ടായ അപകടത്തിൽ ആറുകുട്ടികൾ മരിച്ചു. 29 പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് രാജസ്ഥാൻ വിദ്യാഭ്യാസ സെക്രട്ടറി കൃഷ്ണ കുനാൽ മാധ്യമങ്ങളോട് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 8:30-ഓടെയായിരുന്നു സംഭവം.…