കോവിഡ് ജാഗ്രത; പൊതുവിടങ്ങളിൽ മാസ്ക് ധരിക്കാൻ നിർദേശവുമായി തമിഴ്നാട് സർക്കാർ
ചെന്നൈ: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് പൊതുവിടങ്ങളിൽ യാത്ര ചെയ്യുമ്പോൾ മാസ്ക് ധരിക്കണമെന്ന് നിർദേശവുമായി തമിഴ്നാട് സർക്കാർ. ശാരീരിക അകലം പാലിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. നിരീക്ഷണം ശക്തമാക്കാൻ ജില്ലാ ഭരണകൂടങ്ങൾക്കും ഹെൽത്ത് ഓഫിസർമാർക്കും നിർദേശം നൽകിയിട്ടുണ്ട്. കേരളത്തിലും…
ഇലക്ട്രോണിക്സ് ഉൽപന്നങ്ങളുടെ കയറ്റുമതി; രാജ്യത്ത് ഒന്നാം സ്ഥാനം നിലനിർത്തി തമിഴ്നാട്
ചെന്നൈ: ഇലക്‌ട്രോണിക്സ് ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ റെക്കോഡ് വളർച്ചയുമായി വീണ്ടും തമിഴ്‌നാട്. 2024-’25 സാമ്പത്തികവർഷം സംസ്ഥാനത്തെ ഇലക്‌ട്രോണിക്സ് കയറ്റുമതി 14.65 ബില്യൺ ഡോളറിലേക്ക് ഉയർന്നു. 53 ശതമാനമാണ് വളർച്ച. ഇതോടെ ഇലക്ട്രോണിക്സ് ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ രാജ്യത്ത് ഒന്നാംസ്ഥാനം നിലനിർത്തിയിരിക്കുകയാണ് തമിഴ്നാട്. 2024-’25 സാമ്പത്തികവർഷം…
ബിജെപി സഖ്യത്തിലേക്ക് തിരിച്ചുവരാൻ അണ്ണാഡിഎംകെ; അണ്ണാമലൈ പാർട്ടി അധ്യക്ഷ പദം ഒഴിഞ്ഞേക്കും
ചെന്നൈ: കെ അണ്ണാമലൈ തമിഴ്‌നാട് ബിജെപി സംസ്ഥാന അധ്യക്ഷ പദം ഒഴിഞ്ഞേക്കുമെന്ന് റിപ്പോർട്ട്. എഐഎഡിഎംകെയും ബിജെപിയും വീണ്ടും കൈകോർക്കാനുള്ള ചർച്ചകൾ വേഗത്തിലായ സാഹചര്യത്തിലാണിത്. സഖ്യം പുന:സ്ഥാപിക്കുന്നതിന്റെ ഭാഗമായിട്ടാണ് അണ്ണാമലൈയെ മാറ്റുന്നതെന്ന് ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. 2023…
തമിഴ്നാട്ടിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
ചെന്നൈ: ചുട്ടുപൊള്ളുന്ന ചൂടിനിടെ തമിഴ്നാട്ടിൽ ആശ്വാസമായ മഴ. സംസ്ഥാനത്ത് വരും മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി പ്രാദേശിക കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇന്ത്യൻ മഹാസമുദ്രത്തിൻറെ വടക്കുകിഴക്കൻ മേഖലയിലും ഭൂമധ്യരേഖയോട് ചേർന്നുള്ള തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും ഉയർന്ന തലത്തിലുള്ള അന്തരീക്ഷ ചംക്രമണം നിലനിൽക്കുന്നു.…
കള്ളക്കടൽ പ്രതിഭാസം; കേരള തീരത്ത് കടലാക്രമണത്തിന് സാധ്യത
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. 21 ന് കേരള തീരത്ത് രാവിലെ 8.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെയും തമിഴ്‌നാട് തീരത്ത് 2.30 വരെ 0.7 മുതൽ…
ഡിഎംകെ സർക്കാരിനെതിരെയുള്ള പ്രതിഷേധം; 6 തവണ സ്വയം ചാട്ടവാറടി, 48 ദിവസം വ്രതം ആരംഭിച്ച് അണ്ണാമലൈ
ചെന്നൈ: അണ്ണാ സർവകലാശാല ക്യാംപസിൽ വിദ്യാർഥിനി ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തിൽ പ്രതിഷേധം കടുപ്പിച്ച് സംസ്ഥാന ബിജെപി നേതൃത്വം. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈയാണ് സ്റ്റാലിൻ സർക്കാരിനെതിരെ പ്രതിഷേധം ആരംഭിച്ചിരിക്കുന്നത്. രാവിലെ 10 ന് വീട്ടുമുറ്റത്ത് സ്വയം ചാട്ടവാറടിച്ചുക്കൊണ്ട് പ്രതിഷേധം ആരംഭിച്ചു.…
ജനറൽ ബിപിൻ റാവത്തിന്റെ മരണം; ഹെലികോപ്ടർ അപകടത്തിന് കാരണം മനുഷ്യപ്പിഴവെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: രാജ്യത്തിൻ്റെ ആദ്യത്തെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ മരണത്തിന് ഇടയാക്കിയ ഹെലികോപ്ടർ അപകടത്തിന് കാരണം മനുഷ്യ പിഴവ് എന്ന് റിപ്പോർട്ട്.ചൊവാഴ്ച ലോക്‌സഭയിൽ സമർപ്പിച്ച പ്രതിരോധ സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. എയർക്രൂവിന് സംഭവിച്ച പിഴവാണ് അപകടകാരണമെന്നാണ്…
തമിഴ്നാട്ടിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം; 7 മരണം
ചെന്നൈ: തമിഴ്നാട് ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിലുണ്ടായ വൻ തീപിടിത്തിൽ ഏഴു പേർ മരിച്ചു. മരിച്ചവരിൽ മൂന്ന് വയസ്സുള്ള ആൺകുട്ടിയും ഉൾപ്പെടുന്നതായാണ് വിവരം. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് അപകടമുണ്ടായത്. ദിണ്ടിഗൽ-തിരുച്ചിറപ്പള്ളി റോഡിലുള്ള സ്വകാര്യ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്.ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ച…
തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കേരളത്തിൽ; തന്തൈ പെരിയാർ സ്മാരകം ഉദ്ഘാടനം ചെയ്യും
കൊച്ചി: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേരളത്തിലെത്തി. വൈക്കം സത്യഗ്രഹത്തിൽ തന്തൈ പെരിയാർ പങ്കെടുത്തതിന്റെ ശതാബ്ദി ആഘോഷ സമാപനത്തിൽ പങ്കെടുക്കാനാണ് സ്റ്റാലിൻ എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്നു രാത്രി സ്റ്റാലിൻ കൂടിക്കാഴ്ച നടത്തും. കോട്ടയം കുമരകം ലേക് റിസോർട്ടിൽ വച്ചാണ്…
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ മഴ കനക്കും, നാളെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്രാപിക്കുന്നതോട് കൂടി കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഈ സാഹചര്യത്തിൽ നാളെ മൂന്ന് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി എറണാകുളം തൃശൂർ ജില്ലകളിലാണ് നാളെ ഓറഞ്ച്…