കീവിൽ ആക്രമണം ശക്തമാക്കി റഷ്യ; കുട്ടികളടക്കം 21 പേർ കൊല്ലപ്പെട്ടു

കീവ്: യുക്രെയ്ൻ തലസ്ഥാന നഗരമായ കീവിൽ ആക്രമണം ശക്തമാക്കി റഷ്യ. കഴിഞ്ഞ ദിവസം പ്രദേശത്ത് റഷ്യ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ 4 കുട്ടികളടക്കം 21 പേർ കൊല്ലപ്പെട്ടു. 48 പേർക്കു പരുക്കേറ്റു. യുക്രെയ്നിലെങ്ങും 598 ഡ്രോൺ, 31 മിസൈൽ ആക്രമണങ്ങളാണു…

യുക്രൈനിൽ റഷ്യൻ മിസൈൽ ആക്രമണം; കുട്ടിയുൾപ്പെടെ 16 പേർ കൊല്ലപ്പെട്ടു, 155 പേർക്ക് പരിക്ക്

കീവ്: യുക്രെയ്നിൽ റഷ്യ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ 6 വയസ്സുകാരനുൾപ്പെടെ 16 പേർ കൊല്ലപ്പെട്ടു. കുട്ടികളടക്കം 155 പേർക്ക് പരുക്കേറ്റു. കെട്ടിടാവശിഷ്ടങ്ങൾക്കിടയി‍ൽ കുടുങ്ങിയവരെ പുറത്തെടുക്കാൻ ശ്രമം നടക്കുകയാണ്. കീവിൽ 27 ഇടങ്ങളിലായിരുന്നു ആക്രമണം. പാർപ്പിട സമുച്ചയങ്ങളും സ്കൂളുകളും ആശുപത്രികളും തകർന്നു.…

യുക്രെനിലെ പരിശീലന കേന്ദ്രത്തിന് നേരെ മിസൈൽ ആക്രമണം; 3 മരണം, 18 പേർക്ക് പരിക്ക്

കീവ്: യുക്രെയ്നിലെ പരിശീലന കേന്ദ്രത്തിനു നേരെ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ മൂന്നു മരണം. 18 പേർക്കു പരുക്കേറ്റു. സൈനിക യൂണിറ്റിന്റെ പരിശീലന കേന്ദ്രത്തിനു നേരെയാണ് റഷ്യൻ ആക്രമണമുണ്ടായത്. ആക്രമണം തടയാൻ സുരക്ഷാ ക്രമീകരണങ്ങൾ ചെയ്‌തിരുന്നെങ്കിലും നാശനഷ്‌ടം പൂർണമായി തടയാൻ സാധിച്ചില്ലെന്ന്…

റഷ്യ-യുക്രൈൻ വെടിനിർത്തൽ കരാർ; തുർക്കിയിൽ നടന്ന ചർച്ച പരാജയം

ഇസ്താംബുൾ: വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട് റഷ്യയുടെയും യുക്രെയ്ന്റെയും പ്രതിനിധികൾ തുർക്കിയിൽ വച്ച് നടത്തിയ ചർച്ചകൾ അവസാനിച്ചു. വെടിനിർത്തൽ കരാറിലെത്താൻ ഈ ചർച്ചയിലും ഇരുരാജ്യങ്ങൾക്കും കഴിഞ്ഞിട്ടില്ലെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. വെടിനിർത്തൽ വ്യവസ്ഥകൾ പലതും ഇരുരാജ്യങ്ങൾക്കും അംഗീകരിക്കാൻ കഴിയാതിരുന്നതോടെയാണ് തുർക്കിയിൽ നടന്ന…

യുക്രൈനുമായി സമാധാനചർച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യ

മോസ്കോ: യുക്രെയ്നുമായി സമാധാനചർച്ചകൾക്കു തയാറാണെന്ന് റഷ്യ. എന്നാൽ ഇത് ശ്രമകരമായ പ്രക്രിയയാണെന്നും സമയമെടുക്കുമെന്നും റഷ്യ അറിയിച്ചു. സമാധാനത്തിനു മുൻപേ റഷ്യയുടെ ലക്ഷ്യങ്ങൾ നേടുന്നതിനാണു മുൻഗണനയെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. 50 ദിവസത്തിനകം വെടിനിർത്തൽ കരാറിനു സമ്മതിച്ചില്ലെങ്കിൽ കടുത്ത ഉപരോധം…

യുക്രൈനിലെ ആശുപത്രിക്കുനേരെ റഷ്യയുടെ ഡ്രോണാക്രമണം; 9 പേർക്ക് പരിക്ക്

കീവ്: വീണ്ടും യുക്രൈനിൽ ഡ്രോണാക്രമണവുമായി റഷ്യ. യുക്രെയ്ൻ നഗരമായ ഹർകീവിൽ റഷ്യ നടത്തിയ ആക്രമണത്തിൽ 9 പേർക്ക് പരിക്കേറ്റു. ഹർകീവിലെ വനിതാ–ശിശു ആശുപത്രിക്കു നേരെയായിരുന്നു ആക്രമണം. ആക്രമണത്തിൽ കെട്ടിടത്തിനു കേടുപറ്റി. ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന സ്ത്രീകളെയും കുഞ്ഞുങ്ങളെയും മറ്റൊരു ആരോഗ്യകേന്ദ്രത്തിലേക്കു മാറ്റി. കിഴക്കൻ…

സൈനികകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് റഷ്യൻ ആക്രമണം; തിരിച്ചടിച്ച് യുക്രൈൻ

മോസ്‌കോ: വീണ്ടും ആക്രമണപ്രത്യാക്രമണങ്ങളുമായി റഷ്യയും യുക്രൈനും. വ്യാഴാഴ്ച യുക്രൈൻ സൈനികകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് റഷ്യ ആക്രമണം നടത്തി. യുക്രൈന്‍ തലസ്ഥാനമായ കീവുള്‍പ്പെടെയുള്ള തന്ത്രപ്രധാനമായ നഗരങ്ങളിലാണ് റഷ്യ ആക്രമണം നടത്തിയത്. അതേസമയം വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച രാവിലെയും റഷ്യക്കുനേരെ യുക്രൈന്‍ ഡ്രോണാക്രമണം നടത്തി. യുക്രൈന്റെ…

കീവിൽ റഷ്യയുടെ കനത്ത മിസൈലാക്രമണം; 2 പേർ കൊല്ലപ്പെട്ടു, 22 പേർക്ക് പരിക്ക്

കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ വീണ്ടും റഷ്യയുടെ കനത്ത മിസൈലാക്രമണം. ആക്രമണത്തിൽ 2 പേർ കൊല്ലപ്പെട്ടു. 22 പേർക്കു പരുക്കേറ്റു. ആക്രമണത്തിൽ കീവിലെ വത്തിക്കാൻ എംബസിക്കും കേടുപാടു സംഭവിച്ചു. സ്ഫോടകവസ്തുക്കളുമായി 397 ‍ഡ്രോണുകളും 18 ക്രൂസ്, ബാലിസ്റ്റിക് മിസൈലുകളും റഷ്യ കീവിലേക്ക്…

റഷ്യൻ ആക്രമണത്തിൽ യുക്രൈനിന്റെ എഫ്-16 യുദ്ധവിമാനം തകർന്നു; പൈലറ്റ് കൊല്ലപ്പെട്ടു

കീവ്: റഷ്യന്‍ ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടെ യുക്രൈനിന്റെ യുദ്ധവിമാനം തകര്‍ന്ന് പൈലറ്റ് കൊല്ലപ്പെട്ടു. യുഎസ് നിര്‍മിത എഫ്-16 യുദ്ധവിമാനമാണ് റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നു വീണത്. ‌477 ഡ്രോണുകളും 60 മിസൈലുകളുമടക്കം യുക്രൈനിൽ വ്യാപക ആക്രമണമാണ് റഷ്യ നടത്തിയത്. ഡ്രോണുകളില്‍ ഭൂരിഭാഗവും യുക്രൈന്‍ പ്രതിരോധ…

ആക്രമണം തുടർന്ന് റഷ്യയും യുക്രെനും; വിമാനസർവീസുകൾ താൽകാലികമായി നിർത്തിവച്ചു

മോസ്‌കോ: യുക്രൈനിലും റഷ്യയിലും ആക്രമണം തുടരുന്നതിനിടെ സുരക്ഷാകാരണങ്ങളാൽ മോസ്‌കോയിലെ നാല് പ്രധാന വിമാനത്താവളങ്ങളിൽ നിന്നുള്ള വിമാനസർവീസുകൾ താത്ക്കാലത്തേക്ക് നിർത്തിവച്ചു. റഷ്യയിൽ വിമാന സർവീസുകൾ നിർത്തിവച്ചതായി റഷ്യയുടെ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. യുക്രൈനിൽ നിന്നുള്ള ഡ്രോൺ ആക്രമണത്തെ തുടർന്നാണ് നടപടി. തിങ്കളാഴ്ച…