റഷ്യ-യുക്രെെൻ യുദ്ധം; വെടിനിർത്തലിന് തയ്യാറാണെന്ന് യുക്രൈൻ, സഹായം പുനഃസ്ഥാപിക്കുമെന്ന് യുഎസ്
റിയാദ്: റഷ്യ – യുക്രെയ്ൻ യുദ്ധത്തിൽ വെടിനിർത്തലിന് തയ്യാറാണെന്ന് യുക്രൈൻ. അമേരിക്കയുടെ 30 ദിവസത്തെ അടിയന്തര വെടിനിര്‍ത്തല്‍ നിര്‍ദേശം അംഗീകരിക്കാന്‍ തയ്യാറാണെന്ന് യുക്രൈന് അറിയിച്ചതായി അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. സൗദിയിൽ യുഎസ് നയതന്ത്ര പ്രതിനിധികളുമായി നടന്ന ചർച്ചയിലാണ് യുക്രെയ്ൻ വെടിനിർത്തലിന് സന്നദ്ധത അറിയിച്ചത്.…
ഭീകരാക്രമണ സാധ്യത; പാകിസ്ഥാനിലേക്ക് യാത്ര ചെയ്യുന്നതിന് പൗരന്മാർക്ക് വിലക്കേർപ്പെടുത്തി യുഎസ്
വാഷിങ്ടൻ: പാകിസ്ഥാനിലേക്ക് യാത്ര ചെയ്യുന്നതിന് പൗരന്മാർക്ക് വിലക്കേർപ്പെടുത്തി യുഎസ്. ഇന്ത്യ– പാക് അതിർത്തി, നിയന്ത്രണ രേഖ, ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്ഥാൻ പ്രവിശ്യകളിലേക്ക് യാത്ര ചെയ്യുന്നതിനാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഭീകരാക്രമണ സാധ്യത കണക്കിലെടുത്താണ് നിർദേശം. ‘‘പാകിസ്ഥാനിലേക്കുള്ള യാത്ര അമേരിക്കൻ പൗരന്മാർ പുനഃപരിശോധിക്കണം. ഭീകരവാദികൾ ആക്രമണം…
കടുത്ത നടപടിയുമായി ട്രംപ്…
യുക്രൈനെതിരെ നിലപാട് കടുപ്പിച്ച് ട്രംപ്. യുക്രൈനുള്ള എല്ലാ സഹായവും മരവിപ്പിച്ച് അമേരിക്ക. ആയുധ- സാമ്പത്തിക സഹായമാണ് അമേരിക്ക നിർത്തിവച്ചത്. ട്രംപ് – സെലൻസ്കി കൂടിക്കാഴ്ചക്കിടെയുണ്ടായ തർക്കത്തിന് പിന്നാലെയായിരുന്നു ട്രംപിന്റെ നിർണായക തീരുമാനം. അതേസമയം, യുദ്ധവുമായി ബന്ധപ്പെട്ട പ്രശ്നപരിഹാരത്തിന് യുക്രൈൻ തയ്യാറായാൽ മാത്രമേ…
യുഎസിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം
ഫീനിക്സ്: ദക്ഷിണ അരിസോനയിൽ രണ്ട് ചെറു വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. പ്രാദേശിക സമയം ബുധനാഴ്ച രാവിലെയായിരുന്നു അപകടം. പറക്കലിനിടെയാണ് വിമാനങ്ങൾ കൂട്ടിയിടിച്ചത്. അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചെന്ന് ദേശീയ ഗതാഗത സുരക്ഷാ ബോർഡ് അറിയിച്ചു. യുഎസിൽ ഒരു…
സൗരോർജ കരാർ അഴിമതിക്കേസ്; അദാനിക്കെതിരായ അന്വേഷണത്തിന് ഇന്ത്യയുടെ സഹായം തേടി യുഎസ്
ന്യൂയോർക്ക്: അദാനി ഗ്രൂപ്പിനെതിരായ സൗരോർജ കരാർ അഴിമതിക്കേസിൽ ഇന്ത്യയുടെ സഹായം തേടി യുഎസ്. ഗൗതം അദാനി, സാഗർ അദാനി എന്നിവർ ഇന്ത്യയിലായതിനാൽ കേസ് അന്വേഷണത്തിന് ഇന്ത്യൻ നിയമ മന്ത്രാലയത്തിന്റെ സഹായം തേടിയെന്നു യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷൻ ന്യൂയോർക്ക് കോടതിയെ…
റഷ്യ- യുക്രെയ്ൻ യുദ്ധത്തിന് അന്ത്യം; സൗദിയിൽ യുഎസുമായുള്ള ചർച്ച വിജയം
റിയാദ്: നീണ്ട നാളുകൾക്ക് ശേഷം യുക്രെയ്നിൽ യുദ്ധഭീതി ഒഴിയുന്നു. യുദ്ധം അവസാനിപ്പിക്കാൻ സന്നദ്ധത അറിയിച്ച് റഷ്യ രംഗത്തെത്തി. സൗദി അറേബ്യയിൽ യുഎസുമായി നടത്തിയ ചർച്ചയിലാണ് യുക്രെയ്നിൽ യുദ്ധം അലസാനിപ്പിക്കാൻ റഷ്യ സന്നദ്ധത അറിയിച്ചത്. നാലര മണിക്കൂർ നീണ്ട ചർച്ച വിജയമാണെന്നും യുദ്ധം…
ഗാസയിൽനിന്ന് പലസ്തീൻകാരെ ഒഴിപ്പിക്കാനുള്ള ഒരുക്കം ആരംഭിച്ച് ഇസ്രയേൽ
വാഷിങ്ടൺ: ഗാസയിൽനിന്ന് പലസ്തീൻകാരെ ഒഴിപ്പിക്കാനുള്ള ഒരുക്കം തുടങ്ങി ഇസ്രയേൽ. പലസ്തീൻ ജനതയും അന്താരാഷ്ട്രസമൂഹവും എതിർപ്പ് ശക്തമാക്കുമ്പോഴാണ് ഇസ്രയേൽ ഭരണകൂടത്തിന്റെ നീക്കം. ഗാസക്കാരെ വലിയതോതിൽ കര, വ്യോമ, കടൽ മാർഗങ്ങളിലൂടെ ഒഴിപ്പിക്കാനുള്ള തയ്യാറെടുപ്പാണ് ഇസ്രയേൽ നടത്തുന്നത്. അതേസമയം, നീക്കത്തിനെതിരേ ഈജിപ്ത് ശക്തമായ എതിർപ്പ്…
ബംഗ്ലാദേശിന് തിരിച്ചടി; എല്ലാ സാമ്പത്തിക സഹായങ്ങളും തിർത്തലാക്കാൻ യുഎസ്
വാഷിങ്ടൺ: മുഹമ്മദ് യൂനുസിന്റെ കീഴിലുള്ള ഇടക്കാല ബംഗ്ലാദേശ് സർക്കാരിന് തിരിച്ചടി. ബംഗ്ലാദേശിന് നൽകിക്കൊണ്ടിരുന്ന എല്ലാ സാമ്പത്തിക സഹായങ്ങളും നിർത്തലാക്കാൻ യുഎസ് തീരുമാനിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കരാറുകളും ഗ്രാന്റുകളും ഉൾപ്പെടെ എല്ലാ സഹായപദ്ധതികളും അവസാനിപ്പിക്കാനാണ് ട്രംപ് സർക്കാരിന്റെ നീക്കം. ബംഗ്ലാദേശിന്റെ നിലവിലെ…
യുഎസിൽ വീണ്ടും ആക്രമണം; ന്യൂയോർക്കിൽ വെടിവയ്പ്പിൽ 11 പേർക്ക് പരിക്ക്
ന്യൂയോർക്ക്: പുതുവർഷാഘോഷത്തിനിടെ യു.എസിൽ വീണ്ടും ആക്രമണം. ന്യൂയോർക്കിലെ ക്വീൻസിലെ നൈറ്റ് ക്ലബിനു മുന്നിലുണ്ടായ വെടിവയ്പ്പിൽ 11 പേർക്ക് പരിക്ക്. ആരുടെയും നില ഗുരുതരമല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബുധനാഴ്ച രാത്രി 11.20-ഓടെയാണ് വെടിവെയ്പുണ്ടായതെന്നാണ് വിവരം. നൈറ്റ് ക്ലബിനുള്ളിൽ കയറാൻ കാത്തുനിന്ന എൺപതോളം…
ന്യൂ ഓർലിയൻസിൽ വാഹനം ജനക്കൂട്ടത്തിലേക്കു പാഞ്ഞുകയറി അപകടം; 10 മരണം, നിരവധി പേർക്ക് പരിക്ക്
ന്യൂ ഓർലിയൻസ്: യുഎസിലെ ലൂസിയാന സംസ്ഥാനത്തെ ന്യൂ ഓർലിയൻസിൽ വാഹനം ജനക്കൂട്ടത്തിലേക്കു പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ 10 പേർ കൊല്ലപ്പെട്ടു. 35 പേർക്ക് പരുക്കേറ്റു. പിക്കപ്പ് ട്രക്കാണ് അപകടമുണ്ടാക്കിയത് എന്നാണ് വിവരം. വാഹനത്തിന്റെ ഡ്രൈവർ ജനക്കൂട്ടത്തിനു നേരെ വെടിയുതിർത്തുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. ഇയാളെ…