ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം; നിരവധി പേരെ കാണാതായി, രക്ഷാപ്രവർത്തനം തുടരുന്നു

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം. ചമോലി ജില്ലയിലുണ്ടായ മേഘവിസ്ഫോടനത്തിൽ നിരവധി പേരെ കാണാതായി. തരാലിയിലെ നിരവധി പ്രദേശങ്ങളിൽ വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായി. സ്ഥലത്തു രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. എൻഡിആർഎഫും എസ്ഡിആർഎഫും സംഭവസ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ട്. തുടർച്ചയായി ഉണ്ടായ മേഘവിസ്ഫോടനത്തിലും മിന്നൽ പ്രളയങ്ങളിലും ഉത്തരാഖണ്ഡിൽ കനത്ത…

ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനം; ബെയ്ലി പാലത്തിന്റെ നിർമ്മാണം പൂർത്തിയായി

ന്യൂഡൽഹി: മേഘവിസ്‌ഫോടനമുണ്ടായ ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ബെയ്ലി പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. ദുരിതബാധിത മേഖലകളില്‍ ടെലിഫോണ്‍ -വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചുവെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി അറിയിച്ചു. നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ രൂപീകരിച്ച പ്രത്യേക കമ്മിറ്റി ഇന്ന് ധരാലി സന്ദര്‍ശിക്കും. മിന്നല്‍ പ്രളയത്തില്‍…

ഉത്തരകാശിയിലെ മിന്നൽപ്രളയം; മലയാളികൾ കുടുങ്ങിയതായി സൂചന

ന്യൂഡൽഹി: മേഘവിസ്ഫോടനം ഉണ്ടായ ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മലയാളികളും കുടുങ്ങിയതായി സൂചന. ഇന്നലെ ഉച്ച മുതൽ കൊച്ചി സ്വദേശികളായ നാരായണൻ- ശ്രീദേവി ദമ്പതികളെ ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നില്ല എന്ന് ബന്ധുക്കൾ അറിയിച്ചു. 28 പേരുള്ള സംഘമാണ് ​ഉത്തരാഖണ്ഡിലേക്ക് യാത്ര തിരിച്ചത്. ഇതിൽ 8…

ഉത്തരകാശിയിലെ മിന്നൽപ്രളയം; ദുരന്തസ്ഥലം സന്ദർശിച്ച് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി

ഉത്തരകാശി: മേഘവിസ്ഫോടനവും മിന്നൽപ്രളയവും ഉണ്ടായ ധരാലി ​ഗ്രാമം സന്ദർശിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. വ്യോമ മാർ​ഗമാണ് മുഖ്യമന്ത്രി ധരാലിയിലേക്ക് എത്തിയത്. രക്ഷാപ്രവർത്തനം നടത്തുന്നതിനായി കൂടുതൽ സേന ധരാലിയിലേക്ക് എത്തും. ആശയ വിനിമയ സംവിധാനങ്ങളിൽ തടസ്സം നേരിടുന്നുണ്ട്. ഇതുവരെ 130ലധികം…

ഉത്തരകാശിയിൽ മിന്നൽ പ്രളയം; 4 മരണം, നിരവധി പേരെ കാണാതായി

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മേഘവിസ്ഫോടനം മൂലമുണ്ടായ മിന്നൽപ്രളയത്തിൽ കനത്ത നാശനഷ്ടം. ധരാലി ഗ്രാമത്തിൽ നാലു പേർ മരിച്ചു. 50 പേരെ കാണാനില്ല. മണ്ണിനും ചെളിക്കുമടിയിൽ കൂടുതൽപേർ പെട്ടിട്ടുണ്ടെന്ന് ആശങ്കയുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. സുക്കി മേഖലയിലും മേഘവിസ്ഫോടനമുണ്ടായി. ഉച്ചകഴിഞ്ഞ് 1.45 ന് മലയിൽനിന്നു…

കനത്ത മഴ; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ റെഡ‍് അലർട്ട്

ന്യൂഡൽഹി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ റെ‍ഡ് അലർട്ട് പ്രഖ്യാപിച്ചു. ഹിമാചൽ പ്രദേശിലെ 10 ജില്ലകളിലും ഉത്തരാഖണ്ഡിലെ 7 ജില്ലകളിലുമാണ് നിലവിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിൽ കാണാതായ ഏഴ് തൊഴിലാളികൾക്കായുള്ള തിരച്ചിൽ ഇന്നും തുടരും.…

ഇന്ത്യയിൽ ചരിത്രം കുറിക്കാൻ ഉത്തരാഖണ്ഡ്; ഇന്ന് ഏകീകൃത സിവിൽ കോഡ് നടപ്പാക്കും

റാഞ്ചി: രാജ്യത്ത് പുതുചരിത്രം കുറിക്കാൻ ഒരുങ്ങി ഉത്തരാഖണ്ഡ്. ഉത്തരാഖണ്ഡിൽ ഇന്ന് ഏകീകൃത സിവിൽ കോഡ് നടപ്പാക്കും. ഇതോടെ രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും. വിവാഹം ഉൾപ്പടെ രജിസ്റ്റർ ചെയ്യാനുള്ള യു സി സി പോർട്ടൽ…

  • india
  • December 19, 2024
ഏക സിവിൽ കോഡ് നടപ്പിലാക്കാൻ ഒരുങ്ങി ഉത്തരാഖണ്ഡ്; ജനുവരി മുതൽ പ്രാബല്യത്തിൽ

ഡെറാഡൂൺ: ഏക സിവിൽ കോഡ് നടപ്പിൽ വരുത്താനൊരുങ്ങി ഉത്തരാഖണ്ഡ് സർക്കാർ. അടുത്ത വർഷം ജനുവരി മുതൽ സംസ്ഥാനത്ത് ഏക സിവിൽ കോഡ് നടപ്പിൽ വരുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അറിയിച്ചു. ഉത്തരാഖണ്ഡ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ബോർഡ് യോഗത്തിൽ…

ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 23 പേർ മരിച്ചു

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ അൽമോറയിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 23 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ്സിൽ കുട്ടികൾ ഉൾപ്പെടെ 45 ഓളം പേർ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. 200 മീറ്റർ താഴ്ചയിലേക്കാണ് ബസ്…