ദേവികുളം തിരഞ്ഞെടുപ്പ് കേസ്; എ രാജയ്ക്ക് എംഎൽഎയായി തുടരാം, ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീംകോടതി

ദില്ലി: ദേവികുളം എംഎൽഎ എ രാജയുടെ തെരഞ്ഞെടുപ്പ് സുപ്രീംകോടതി ശരിവെച്ചു. ഇതോടെ എ രാജയ്ക്ക് എംഎൽഎയായി തുടരാം. ദേവികുളം തെരഞ്ഞെടുപ്പ് കേസിലെ ഹൈക്കോടതി ഉത്തരവ് റദ്ദാക്കികൊണ്ടാണ് സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്. എ രാജയ്ക്ക് ആശ്വാസമാകുന്ന വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്.…

നന്തൻകോട് കൂട്ടക്കൊലപാതകക്കേസ്; വിധി ഇന്ന്

തിരുവനന്തപുരം: നാടിനെ നടുക്കിയ നന്തൻകോട് കൂട്ടക്കൊലപാതകക്കേസിൽ ഇന്ന് വിധി പറയും. മാതാപിതാക്കളെയും സഹോ​ദരിയെയുമടക്കം നാല് പേരെ ചുട്ടെരിച്ച് കൊന്ന കേസിൽ പ്രതി കേദൽ ജിൻസൻ രാജക്കെതിരെയാണ് അഡിഷനൽ ജില്ലാ സെഷൻസ് ജഡ്ജി കെ.വിഷ്ണു വിധി പറയുക. കൂട്ടകൊലപാതകം നടന്ന് എട്ടു വർഷത്തിന്…

അമ്പലംമുക്ക് വിനീത കൊലക്കേസ്; പ്രതിക്ക് വധശിക്ഷ

തിരുവനന്തപുരം: അമ്പലംമുക്കിലെ അലങ്കാരച്ചെടി വില്‍പ്പനശാലയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂര്‍ ചരുവള്ളികോണം സ്വദേശിനി വിനീത(38)യെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ. കേസിലെ ഏകപ്രതിയായ കന്യാകുമാരി തോവാള വെള്ളമഠം രാജീവ് നഗര്‍ സ്വദേശി രാജേന്ദ്രനെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. തിരുവനന്തപുരം ഏഴാം അഡീഷണല്‍ ജില്ലാ സെഷന്‍സ്…

ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസ്; ഒൻപത് പ്രതികൾ കുറ്റക്കാരെന്ന് കോടതി

തലശ്ശേരി : ബി.ജെ.പി.- ആർ.എസ്എസ്. പ്രവർത്തകൻ മുഴപ്പിലങ്ങാട്ടെ എളമ്പിലായി സൂരജിനെ(32) കൊലപ്പെടുത്തിയ കേസിൽ ഒൻപത് പേർ കുറ്റക്കാർ. പത്താം പ്രതിയെ വെറുതെ വിട്ടു. ജില്ലാ സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹമ്മദാണ് വിധി പറഞ്ഞത്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായിരുന്ന ടി.കെ.…

പാറശ്ശാല ഷാരോൺ വധക്കേസ്; ഒന്നാം പ്രതി ​ഗ്രീഷ്മയ്ക്ക് വധശിക്ഷ

തിരുവനന്തപുരം: കേരളത്തെ നടുക്കിയ പാറശ്ശാല ഷാരോൺ വധകേസിൽ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. വധശിക്ഷയ്‌ക്കൊപ്പം രണ്ട് ലക്ഷം രൂപ പിഴയും ഗ്രീഷ്മയ്ക്ക് കോടതി വിധിച്ചു. ഗ്രീഷ്മയുടെ അമ്മാവനും മൂന്നാം പ്രതിയുമായ നിർമ്മൽ കുമാറിന്…

ഷാരോൺ വധക്കേസ്: ഒന്നും മൂന്നും പ്രതികൾ കുറ്റക്കാർ, അമ്മയെ വെറുതെ വിട്ടു; ശിക്ഷാവിധി നാളെ

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതികളുടെ ശിക്ഷ നാളെ വിധിക്കും. ഒന്നാം പ്രതി ഗ്രീഷ്മയും മൂന്നാം പ്രതിയും ഒന്നാം പ്രതിയുടെ അമ്മാവനുമായ നിർമ്മലകുമാറും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഒന്നാം പ്രതിയുടെ അമ്മയും കേസിലെ രണ്ടാം പ്രതിയുമായി സിന്ധുവിനെ കോടതി വെറുതെ വിട്ടു.…

പാറശ്ശാല ഷാരോൺ വധക്കേസ്; വിധി നാളെ

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ വിധി നാളെ. കാമുകിയായ ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഗൂഢാലോചന കേസിൽ പ്രതിയാണ്. നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് വിധി പറയുക. ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാൻ…

പാറശ്ശാല ഷാരോൺ വധക്കേസ്; വിധി ജനുവരി 17 ന്

പാറശ്ശാല: ഷാരോൺ രാജ് വധക്കേസിൽ ജനുവരി 17 ന് വിധി പറയും. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം പൂർത്തിയായ സാഹചര്യത്തിലാണ് വിധി പറയുന്നത്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് ജഡ്ജ് എ.എം ബഷീർ മുമ്പാകെ മൂന്ന് ദിവസങ്ങളായി നടന്ന വിസ്താരത്തിന് ശേഷമാണ് ജനുവരി 17ന്…

പെരിയ ഇരട്ടക്കൊലക്കേസ്; 14 പ്രതികളുടെ ശിക്ഷാവിധി നാളെ

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിൽ നാളെ ശിക്ഷ വിധിക്കും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. കേസിൽ അറസ്റ്റിലായ 14 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങളാണ് പ്രതികൾക്കുമേൽ ചുമത്തിയിരിക്കുന്നത്. സിപിഎം നേതാവും…

പെരിയ ഇരട്ടക്കൊലക്കേസ്; മുൻ എംഎൽഎ അടക്കം 14 പ്രതികളും കുറ്റക്കാരെന്ന് കോടതി

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ മുൻ എംഎൽഎ അടക്കം 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി. ഉദുമ മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമനും കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. 10 പ്രതികളെ കുറ്റവിമുക്തരാക്കി. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത ഒന്നു മുതൽ 8 വരെ പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു.…