വയനാട് കാട്ടാനയാക്രമണം; ഒരാൾ കൊല്ലപ്പെട്ടു

മേപ്പാടി: വയനാട് എരുമക്കൊല്ലിയില്‍ കാട്ടാനയാക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. പൂളക്കൊല്ലി സ്വദേശി അറുമുഖനാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. പൂളക്കൊല്ലിയിലേക്ക് പോകുന്നതിനിടെ അറുമുഖനെ കാട്ടാന ആക്രമിക്കുകയായിരുന്നു. പോകുന്ന വഴിയില്‍ വനത്തിനോട് ചേര്‍ന്നുകിടക്കുന്ന പ്രദേശത്തുവെച്ചാണ് സംഭവം. നിരന്തരം കാട്ടാനയുടെ സാന്നിധ്യം മേഖലയില്‍…

വന്യജീവി ആക്രമണം; വയനാട്ടിൽ യുഡിഎഫ് ഹർത്താൽ തുടങ്ങി

കൽപ്പറ്റ: വയനാട്ടിൽ വന്യജീവി ശല്യത്തിനെതിരെ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വന്യജീവി ആക്രമണത്തിൽ തുടർച്ചയായി മനുഷ്യജീവനുകൾ കൊല്ലപ്പെട്ടിട്ടും സർക്കാർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് യുഡിഎഫ്…

വീണ്ടും കാട്ടാന ആക്രമണം; വയനാട്ടിൽ ഒരാൾ കൊല്ലപ്പെട്ടു

കല്പറ്റ: വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വയനാട് അട്ടമലയിലാണ് സംഭവം. അട്ടമല സ്വദേശിയായ ബാലനാണ്(27) കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഒരാഴ്ചയ്ക്കിടെ കേരളത്തിൽ കാട്ടാനയാക്രമണത്തിൽ നാലുപേരാണ് കൊല്ലപ്പെട്ടത്. മുണ്ടക്കൈ ചൂരൽമല ഉരുൾപ്പൊട്ടൽ ബാധിത മേഖലയോട് ചേർന്ന പ്രദേശമാണ് അട്ടമല. ബെയിലി…

പ്രിയങ്കാ ​ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും; കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിക്കും

കൽപ്പറ്റ: പ്രിയങ്ക ഗാന്ധി എംപി ഇന്നു വയനാട്ടിൽ എത്തും. രാവിലെ പതിനൊന്നു മണിയോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന പ്രിയങ്ക റോഡ് മാർഗം മാനന്തവാടിയിലേക്കായിരിക്കും ആദ്യം പോകുക. തുടർന്ന് പഞ്ചാരക്കൊല്ലിയിൽ കടുവാ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിക്കും. ഉച്ചയ്ക്ക് ശേഷം രണ്ട്…

ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരണം ; ഐ സി ബാലകൃഷ്ണൻ എം എൽ എയ്‌ക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം

സുൽത്താൻ ബത്തേരി: ഡി.സി.സി ട്രഷറർ എൻ.എം. വിജയന്റെ മരണത്തിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയെ പ്രതിചേർത്തു. ആത്മഹത്യ പ്രേരണാക്കുറ്റമാണ് എം.എൽ.എയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഡി.സി.സി. പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, കെ.കെ.​ഗോപിനാഥൻ, അന്തരിച്ച മുൻ ഡി.സി.സി. പ്രസിഡന്റ് പി.വി.ബാലചന്ദ്രൻ എന്നിവരും പ്രതികളാണ്. ഇതിൽ കെ.കെ.​ഗോപിനാഥൻ കോൺ​ഗ്രസിൽ നിന്ന്…

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; കർണാടക സ്വദേശി കൊല്ലപ്പെട്ടു

പുൽപ്പള്ളി: വയനാട് പുൽപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കർണാടക സ്വദേശി കൊല്ലപ്പെട്ടു. കുട്ട സ്വദേശി വിഷ്ണു(22) ആണ് മരിച്ചത്.പാതിരി റിസർവ്‌ വനത്തിൽ പൊളന്ന കൊല്ലിവയൽ ഭാഗത്ത് ഇന്നലെ രാത്രിയോടെയായിരുന്നു കാട്ടാന ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ രാത്രികാല പരിശോധനയിലുണ്ടായിരുന്ന വനപാലകർ ഉടൻ മാനന്തവാടി…

  • crime
  • December 19, 2024
ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; രണ്ട് പ്രതികൾ കൂടി പിടിയിൽ

കോഴിക്കോട്: ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ ഒളിവിലായിരുന്ന രണ്ട് പ്രതികളെ കൂടി പൊലീസ് പിടികൂടി. കോഴിക്കോട് നിന്നാണ് കേസിലെ പ്രതികളായ പനമരം കുന്നുമ്മൽ വീട്ടിൽ കെ.വിഷ്ണു (31), പനമരം താഴെ പുനത്തിൽ വീട്ടിൽ നബീൽ കമർ (25) എന്നിവരെ എസ്എംഎസ്…

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; യുവാവിന് ​ഗുരുതര പരിക്ക്

വയനാട്: പുൽപ്പള്ളി ചേകാടി വനപാതയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ​ഗുരുതര പരിക്ക്. ചേകാടി റിസോർട്ടിലെ നിർമാണ തൊഴിലാളിയായ പാലക്കാട് സ്വദേശി സതീഷിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയിൽനിന്ന് സാധനങ്ങൾ വാങ്ങി വനപാതയിലൂടെ തിരികെ വരുമ്പോഴാണ് സതീഷിനെ…

പ്രിയങ്കാ ​ഗാന്ധി രണ്ട് ദിവസത്തെ സന്ദർശനത്തിന് വയനാട്ടിലേക്ക്

കൽപറ്റ: വയനാട് ഉപതിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് പ്രിയങ്കാ ​ഗാന്ധി മണ്ഡലത്തിൽ എത്തുക. വോട്ടർമാരോട് നന്ദി പറയാൻ പ്രിയങ്കയുടെ ഒപ്പം രാഹുൽ ​ഗാന്ധിയും ഇന്ന് വയനാട്ടിൽ എത്തും. രാവിലെ 11ന് കോഴിക്കോട്…

  • india
  • November 28, 2024
കസവ് സാരിയിൽ പ്രിയങ്ക ​ഗാന്ധി; ഭരണഘടന ഉയർത്തിപ്പിടിച്ച് സത്യപ്രതിജ്ഞ ചെയ്തു‌

ന്യൂഡൽഹി: വയനാട്ടിൽ നിന്നുള്ള ലോക്സഭാം​ഗമായി പ്രിയങ്ക ​ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന ഉയർത്തിപ്പിടിച്ചാണ് പ്രിയങ്ക സത്യവാചകം ചൊല്ലിയത്‌. കേരള സാരി അണിഞ്ഞാണ് പ്രിയങ്ക ആദ്യദിനം പാർലമെന്റിലെത്തിയത്. വലിയ ആഘോഷത്തോടെയാണ് കോൺഗ്രസ് പ്രവർത്തകർ പ്രിയങ്കയെ വരവേറ്റത്. അമ്മ സോണിയ ഗാന്ധിയും ലോക്സഭാ പ്രതിപക്ഷ…