ജമ്മു കശ്മീരിൽ ഗ്രനേഡ് ആക്രമണം; 12 പേർക്ക് പരിക്ക്

ശ്രീനഗർ: ജമ്മു കശ്മീരിൽ ഞായറാഴ്ച ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റു. ശ്രീന​ഗറിലെ ടൂറിസ്റ്റ് റിസപ്ഷൻ സെന്ററിലും ഞായറാഴ്ചച്ചന്തയിലുമായിരുന്നു ആക്രമണം. ടൂറിസ്റ്റ് റിസപ്ഷൻ സെന്ററിന് അടുത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെയാണ് ഭീകരർ ഗ്രനേഡ് എറിഞ്ഞത്. ഇത് ലക്ഷ്യംതെറ്റി കച്ചവടക്കാർക്കിടയിലേക്ക് വീഴുകയായിരുന്നു.

സംസ്ഥാനത്തെ ഭീകരാക്രമണങ്ങൾ തടയാൻ സുരക്ഷാ സേനകൾ സാധ്യമായതെല്ലാം ചെയ്യണമെന്ന് ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല പറഞ്ഞു. നിഷ്കളങ്കരായ ജനങ്ങളെ അക്രമികൾ ലക്ഷ്യമിടുന്നതിൽ ഒരു ന്യായീകരണവും ഇല്ലെന്നും സേനകൾ ഇത്തരം ആക്രമണം അവസാനിപ്പിക്കാൻ നടപടിയെടുത്താൽ മാത്രമേ ജനങ്ങൾക്ക് ഭയമില്ലാതെ ജീവിക്കാൻ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്തിടെ ജമ്മു കശ്മീരിൽ ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലുകൾ വർധിച്ചിട്ടുണ്ട്. ജമ്മു കശ്മീരിൽ ഇന്നലെ 2 ഏറ്റുമുട്ടലുകളിൽ പാക്ക് ഭീകരസംഘടന ലഷ്കറെ തയിബയുടെ കമാൻഡർ അടക്കം 3 ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. ശ്രീനഗറിലെ ഖന്യാറിൽ വീടിനുള്ളിൽ ഒളിച്ചിരുന്ന ഭീകരർ വെടിയുതിർത്തപ്പോൾ സേന നടത്തിയ പ്രത്യാക്രമണത്തിലാണു ലഷ്കർ ഭീകരൻ കൊല്ലപ്പെട്ടത്. 2 സിആർപിഎഫ് ജവാന്മാർക്കും 2 പൊലീസുകാർക്കും പരുക്കേറ്റു. ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ ലാർനൂ മേഖലയിലെ ഹൽകൻ ഗലിയിൽ നടന്ന ഏറ്റുമുട്ടലിൽ 2 ഭീകരരെയും വധിച്ചു.

Related Posts

  • india
  • September 10, 2025
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ്; വിജയ്യുടെ സംസ്ഥാന പര്യടനം 13ന് ആരംഭിക്കും

ചെന്നൈ : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കമായി ടിവികെ നേതാവ് വിജയ്യുടെ സംസ്ഥാന പര്യടനം സെപ്തംബർ 13ന് ആരംഭിക്കും. 38 ജില്ലകളിലൂടെയും കടന്നുപോകുന്ന പര്യടനം ഡിസംബർ 20 ന് അവസാനിക്കും. നേതാവിന്റെ സംസ്ഥാന പര്യടനത്തിന് അനുമതിയും പോലീസ് സംരക്ഷണവുംതേടി പാർട്ടി ജനറൽ സെക്രട്ടറി…

  • india
  • September 10, 2025
സി പി രാധാകൃഷ്ണൻ ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി; സെപ്തംബർ 12 ന് സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി എൻഡിഎ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ മഹാരാഷ്ട്ര ​ഗവർണറാണ് സി പി രാധാകൃഷണ്ൻ. ആകെ പോൾ ചെയ്ത 767 വോട്ടുകളിൽ 452 വോട്ടുകൾ നേടിയാണ് സി പി രാധാകൃഷ്ണൻ്റെ വിജയം. 152 വോട്ടിൻ്റെ…

Leave a Reply

Your email address will not be published. Required fields are marked *