ന്യൂസീലൻഡിനെതിരായ മൂന്നാം ടെസ്റ്റ്; ഇന്ത്യക്ക് ആദ്യം ബൗളിങ്

മുംബൈ: ന്യൂസീലൻഡിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യക്ക് ആദ്യം ബൗളിങ്. ടോസ് നേടി ന്യൂസീലൻഡ് ക്യാപ്റ്റൻ ടോം ലാതം ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഓസ്‌ട്രേലിയൻ പര്യടനത്തിന് മുന്നോടിയായി പേസർ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തിൽ മുഹമ്മദ് സിറാജ് ആദ്യ ഇലവനിൽ ഇടംനേടിയിട്ടുണ്ട്. ടീമിൽ മറ്റു മാറ്റങ്ങളില്ല.

ന്യൂസീലൻഡ് ടീമിൽ രണ്ട് മാറ്റങ്ങളുണ്ട്. മിച്ച് സാന്റ്‌നെറും ടിം സൗത്തിയും ഇല്ല. പകരം മാറ്റ് ഹെന്റിയേയും ഇഷ് സോധിയും ടീമിലിടം നേടിയിട്ടുണ്ട്.

മൂന്നാം മത്സരത്തിന് ഇറങ്ങുന്ന ഇന്ത്യൻ ടീമിനുമുന്നിൽ രണ്ട് ലക്ഷ്യങ്ങളാണുള്ളത്. സ്വന്തം മണ്ണിൽ സമ്പൂർണ തോൽവി ഒഴിവാക്കുക, ജയിച്ച് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ സാധ്യത നിലനിർത്തുക എന്നതാണ്. പരമ്പര ഇതിനകം കിവീസ് നേടിയിട്ടുണ്ട് (20). 2000ത്തിലാണ് ഇന്ത്യ അവസാനമായി നാട്ടിൽ പരമ്പരയിൽ സമ്പൂർണ തോൽവി ഏറ്റുവാങ്ങിയത്. അന്ന് ദക്ഷിണാഫ്രിക്ക രണ്ട് ടെസ്റ്റുകളിലും ഇന്ത്യയെ തോൽപ്പിച്ചിരുന്നു.

Related Posts

പഹൽ​ഗാം ഭീകരാക്രമണം; ഏഷ്യൻ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറി ഇന്ത്യ

ന്യൂഡല്‍ഹി: അടുത്ത മാസം ഇസ്ലാമാബാദില്‍ നടക്കുന്ന സെന്‍ട്രല്‍ ഏഷ്യന്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള സംഘത്തെ പിന്‍വലിച്ച് ഇന്ത്യ. ഞായറാഴ്ച പാകിസ്താന്‍ വോളിബോള്‍ ഫെഡറേഷനാണ് ഇന്ത്യ വോളിബോള്‍ സംഘത്തെ പിന്‍വലിച്ചതായി അറിയിച്ചത്. മേയ് 28-ന് ജിന്ന കോംപ്ലക്‌സില്‍ ആരംഭിക്കുന്ന ചാമ്പ്യന്‍ഷിപ്പിനായി 22 കളിക്കാര്‍…

പാകിസ്ഥാനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും ഇന്ത്യ അവസാനിപ്പിക്കണം: സൗരവ് ​ഗാം​ഗുലി

കൊല്‍ക്കത്ത: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും ഇന്ത്യ അവസാനിപ്പിക്കണമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി. ‘പാകിസ്താനുമായുള്ള ക്രിക്കറ്റ് ബന്ധം അവസാനിപ്പിക്കേണ്ടത് നിര്‍ബന്ധമാണ്. കര്‍ശന നടപടിതന്നെ ആവശ്യമാണ്. എല്ലാ വര്‍ഷവും ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നത്…

Leave a Reply

Your email address will not be published. Required fields are marked *