
ന്യൂഡൽഹി: മൊബൈൽ ഡാറ്റാ ട്രാഫിക്കിൽ തുടർച്ചയായ മൂന്നാം പാദത്തിലും ആഗോള എതിരാളികളെ പിന്തള്ളി ലോക നേതാവായി റിലയൻസ് ജിയോ. ജിയോ, ചൈന മൊബൈൽ, എയർടെൽ, ചൈന യൂണികോം, വോഡഫോൺ ഐഡിയ തുടങ്ങിയ ഓപ്പറേറ്റർമാരുടെ മൊബൈൽ ഡാറ്റാ ട്രാഫിക്കിനെ താരതമ്യം ചെയ്യുന്ന ഒരു ചാർട്ട് കൺസൾട്ടിംഗ് ആൻഡ് റിസർച്ച് കമ്പനിയായ ടെഫിഷ്യന്റ് എക്‌സിൽ പങ്കുവെച്ചു.
ഗ്രാഫ് പ്രകാരം ചൈന മൊബൈൽ ആണ് ജിയോയ്ക്ക് തൊട്ടുപിന്നിൽ. പിന്നാലെ ചൈന ടെലികോം, എയർടെൽ, ചൈന യുണികോം, വോഡഫോൺ ഐഡി എന്നിവരും യഥാക്രമം ഇടം പിടിച്ചിട്ടുണ്ട്.
ചൈന മൊബൈൽ വെറും 2% മാത്രമാണ് വളർച്ച രേഖപ്പെടുത്തിയത്. എന്നാൽ ജിയോ, ചൈന ടെലികോം എന്നിവർ 24% ഉം എയർടെൽ 23% ഉം വളർച്ച രേഖപ്പെടുത്തിയെന്നും ടെഫിഷ്യന്റ് എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
ലോഞ്ച് ചെയ്ത് രണ്ട് വർഷത്തിനുള്ളിൽ ജിയോ 5ജിയിൽ 148 ദശലക്ഷം വരിക്കാരിൽ എത്തിയതായും ചൈനയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ 5ജി ഓപ്പറേറ്ററായി തുടരുകയാണെന്നും ടെഫിഷ്യന്റ് പറയുന്നു.