ഇന്ത്യയിൽ റെക്കോർഡ് വരുമാനവുമായി ആപ്പിൾ

ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷം സെപ്തംബറിൽ അവസാനിച്ച പാദത്തിൽ ഐഫോൺ നിർമാതാക്കളായ ആപ്പിളിന്റെ ഇന്ത്യയിലെ വരുമാനത്തിൽ റെക്കോർഡ് വർധന. ഐഫോൺ വിൽപ്പന വർധിച്ചതും ഐപാഡ്, മാക് ബുക്ക്, എയർപോഡ്‌ തുടങ്ങിയവയുടെ ഉയർന്ന ആവശ്യകതയുമാണ് വരുമാനം ഉയരാൻ കാരണമായത്. അതേസമയം, വരുമാനം എത്രയാണെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

ഏകദേശം 400 കോടി ഡോളർ (33,700 കോടി രൂപ) വരുമാനം ഇന്ത്യൻ വിപണിയിൽനിന്ന് നേടിയിട്ടുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മൊബൈൽ ഫോൺ വിപണിയിൽ വരുമാനത്തിന്റെ അടിസ്ഥാനത്തി‌ൽ 22 ശതമാനവുമായി രണ്ടാം സ്ഥാനത്താണ് ആപ്പിൾ ഐഫോൺ. 22.8 ശതമാനവുമായി സാംസങ് ആണ് ഒന്നാമത്.

ആപ്പിളിന്റെ ആഗോള അറ്റ വിൽപ്പനയിൽ ആറുശതമാനം വർധനയാണ് കഴിഞ്ഞപാദത്തിൽ രേഖപ്പെടുത്തിയത്. 9,500 കോടി ഡോളറിന്റെ വിൽപ്പന ഇക്കാലയളവിൽ രേഖപ്പെടുത്തി.

Related Posts

12 ശതമാനം നിരക്ക് ഒഴിവാക്കി; ജിഎസ്ടി സ്ലാബുകൾ മൂന്നായി കുറച്ചേക്കും

മുംബൈ: നികുതി യുക്തിസഹമാക്കുന്നതിന്റെ ഭാഗമായി ജി.എസ്.ടി സ്ലാബുകൾ മൂന്നായി കുറച്ചേക്കുമെന്ന് റിപ്പോർട്ട്. 12 ശതമാനം നികുതി നിരക്ക് ഒഴിവാക്കിയേക്കുമെന്നാണ് സൂചന. ഈ വിഭാഗത്തിൽ വരുന്നവ അഞ്ച് ശതമാനത്തിലേയ്‌ക്കോ 18 ശതമാനത്തിലേയ്‌ക്കോ മാറ്റിയേക്കും. നിലവിൽ അഞ്ച് ശതമാനം, 12 ശതമാനം, 18 ശതമാനം,…

വീണ്ടും കുതിച്ചുക്കയറി സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 1760 രൂപ കൂടി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 71,440 രൂപയാണ്. ഗ്രാമിന് 220 രൂപ കൂടി. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 8710 രൂപയാണ്. ഈ മാസം രണ്ടാം വാരത്തിൽ…

Leave a Reply

Your email address will not be published. Required fields are marked *