
കൊച്ചി: എറണാകുളം ഫോർട്ട് കൊച്ചിയിൽ വാട്ടർ മെട്രോ ബോട്ടുകൾ കൂട്ടിയിടിച്ചു. ഫോർട്ട് കൊച്ചി ജെട്ടിയിൽ നിന്നും പുറപ്പെട്ട ബോട്ട് 50 മീറ്റർ കഴിഞ്ഞപ്പോഴാണ് ഹൈക്കോടതി ഭാഗത്ത് നിന്നും വന്ന ബോട്ടുമായി കൂട്ടിയിടിച്ചത്. ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം. കൂട്ടിയിടിയിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം.
ഫോർട്ട് കൊച്ചിയിൽനിന്ന് തിരികെ ഹൈകോർട്ട് ടെർമിനേലിലേക്ക് വരികയായിരുന്ന മെട്രോയും ഫോർട്ട് കൊച്ചിയിലേക്ക് പോവുകയായിരുന്ന മെട്രോയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഫോർട്ട് കൊച്ചിയിൽനിന്ന് തിരികെ ഹൈകോർട്ട് ടെർമിനേലിലേക്ക് വരുകയായിരുന്ന മെട്രോ പിറകോട്ടെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
രണ്ട് മെട്രോകളും തമ്മിൽ കൂട്ടിയിടിച്ചതിനിടെ എമർജൻസി അലാറം മുഴങ്ങുകയും തൊട്ടുപിന്നാലെ മെട്രോയുടെ എമർജൻസി ഡോർ തനിയേ തുറക്കുകയും ചെയ്തത് യാത്രക്കാരിൽ പരിഭ്രാന്തി സൃഷ്ടിച്ചു. അതേസമയം ബോട്ടുകൾ വീണ്ടും സർവീസ് ആരംഭിച്ചു.