വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ആയി സൂസി വൈൽസ്; ഈ പദവിയിലെത്തുന്ന ആദ്യ വനിത

വാഷിംഗ്ടൺ: പ്രചരണ മാനേജർ സൂസി വൈൽസിനെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി നിയമിച്ച് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള ട്രംപിന്റെ ആദ്യ പ്രഖ്യാപനമാണിത്. അമേരിക്കയുടെ ചരിത്രത്തിൽ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് പദവിയിലെത്തുന്ന ആദ്യ വനിത കൂടിയാണ് സൂസി വൈൽസ്.

അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ വിജയങ്ങളിലൊന്ന് നേടാൻ സൂസി വൈൽസ് തന്നെ സഹായിച്ചെന്ന് ട്രംപ് പറഞ്ഞു. സൂസി കർശക്കശക്കാരിയും മിടുക്കിയുമാണ്. ആഗോളതലത്തിൽ തന്നെ ആദരിപ്പെടുന്ന വ്യക്തിയാണ്. അമേരിക്കയെ കൂടുതൽ മഹത്തരമാക്കാൻ സൂസി അശ്രാന്ത പരിശ്രമം തുടരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ട്രംപിൻറെ ക്യാമ്പെയിൻ സംഘാടകയായുള്ള സൂസി വൈൽസിൻറെ പ്രവർത്തനങ്ങൾ പാർട്ടിക്കുള്ളിലും പുറത്തും ചർച്ചയായിരുന്നു. 2016ലും 2020ലും ട്രംപിൻറെ ഫ്ലോറിഡയിലെ പ്രചാരണത്തിന് നേതൃത്വം നൽകി. 2010ൽ ഫ്ലോറിഡ ഗവർണർ തെരഞ്ഞെടുപ്പിൽ റിക്ക് സ്കോട്ടിൻറെ കാമ്പെയിനും നേതൃത്വം നൽകി. മുൻ യൂട്ടാ ഗവർണർ ജോൺ ഹണ്ട്‌സ്‌മാൻറെ പ്രചാരണ മാനേജരായും സൂസി പ്രവർത്തിച്ചിട്ടുണ്ട്.

Related Posts

ബം​ഗ്ലാദേശിൽ അടുത്ത വർഷം തിരഞ്ഞെടുപ്പ്; പ്രഖ്യാപിച്ച് മുഹമ്മദ് യൂനുസ്

ധാക്ക: ബംഗ്ലാദേശിൽ അടുത്ത വർഷം ഏപ്രിലിൽ ദേശീയ തിരഞ്ഞെടുപ്പ് നടക്കുമെന്ന് റിപ്പോർട്ട്. രാജ്യത്തിന്റെ ഇടക്കാല നേതാവ് മുഹമ്മദ് യൂനുസാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിനു പിന്നാലെ രാജ്യത്തുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വത്തിനിടെയാണ് തിരഞ്ഞെടുപ്പ്. രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്തണമെന്ന്…

തിരിച്ചടിച്ച് റഷ്യ; വടക്കൻ യുക്രൈനിൽ ഡ്രോൺ ആക്രമണം, 5 പേർ മരിച്ചു

വാഷിങ്ടൻ: യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിന് തിരിച്ചടിച്ച് റഷ്യ. വടക്കൻ യുക്രെയ്നിലെ പ്രൈലുക്കി നഗരത്തിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 5 പേർ മരിച്ചു. ഏഴോളം നഗരങ്ങളിൽ 103 ഡ്രോണുകളും ഒരു ബാലിസ്റ്റിക് മിസൈലും ഉപയോഗിച്ച് റഷ്യ ആക്രമണം നടത്തിയതായി യുക്രെയ്ൻ…

Leave a Reply

Your email address will not be published. Required fields are marked *