മൈനാ​ഗപ്പള്ളി കാർ അപകടം; ഒന്നാം പ്രതി അജ്മലിന് ജാമ്യം

കൊല്ലം: കൊല്ലം മൈനാ​ഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയായ യുവതിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അജ്മലിന് ജാമ്യം അനുവദിച്ചു. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. എന്നാൽ കേസിൽ മനഃപൂർവമുള്ള നരഹത്യ കുറ്റം നിലനിൽക്കില്ലെന്ന് പ്രതിഭാഗം വാദിച്ചു. കേസിലെ രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിക്ക് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി നേരത്തെ ജാമ്യം നൽകിയിരുന്നു.

2024 സെപ്റ്റംബർ15നാണ് അജ്മലും ശ്രീക്കുട്ടിയും സഞ്ചരിച്ച കാറിടിച്ച് കുഞ്ഞുമോൾ മരിച്ചത്. മദ്യലഹരിയിൽ കാറോടിച്ച അജ്മൽ വീട്ടമ്മയെ മനപൂർവം കാർ കയറ്റിയിറക്കി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. പ്രേരണ കുറ്റമാണ് ഡോ. ശ്രീക്കുട്ടിക്കെതിരെ ചുമത്തിയിരുന്നത്.

Related Posts

കാസർകോടിൽ ഷവർമ കഴിച്ച 14 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ

പള്ളിക്കര: കാസർകോട് പൂച്ചക്കാട്ടെ ഹോട്ടലില്‍നിന്ന് വാങ്ങിയ ഷവര്‍മ കഴിച്ച 14 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. പൂച്ചക്കാട്ടെ റിഫാ ഫാത്തിമ (16), ഫാത്തിമത്ത് സെക്കിയ (13), നഫീസാ മെഹസ (13), നഫീസത്ത് സുള്‍ഫ (13), ഖദീജത്ത് സല്‍ഫ (14), ഖദീജത്ത് സല്‍സാത്ത് (14), റിന്‍സാ…

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ…

Leave a Reply

Your email address will not be published. Required fields are marked *