വീണ്ടും താഴ്ന്ന് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഇന്ന് 320 രൂപയാണ് ഇടിഞ്ഞത്. 56,360 രൂപയായി കുറഞ്ഞ് സ്വർണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തി. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 7045 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തിൽ 59,080 രൂപയായിരുന്നു സ്വർണവില. ഒരുഘട്ടത്തിൽ സ്വർണവില 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാൽ ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വർണവില പിന്നീട് കുറയുന്നതാണ് കണ്ടത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണൾഡ് ട്രംപ് വിജയിച്ചതിന് പിന്നാലെയാണ് സ്വർണവില ഇടിയാൻ തുടങ്ങിയത്.

Related Posts

12 ശതമാനം നിരക്ക് ഒഴിവാക്കി; ജിഎസ്ടി സ്ലാബുകൾ മൂന്നായി കുറച്ചേക്കും

മുംബൈ: നികുതി യുക്തിസഹമാക്കുന്നതിന്റെ ഭാഗമായി ജി.എസ്.ടി സ്ലാബുകൾ മൂന്നായി കുറച്ചേക്കുമെന്ന് റിപ്പോർട്ട്. 12 ശതമാനം നികുതി നിരക്ക് ഒഴിവാക്കിയേക്കുമെന്നാണ് സൂചന. ഈ വിഭാഗത്തിൽ വരുന്നവ അഞ്ച് ശതമാനത്തിലേയ്‌ക്കോ 18 ശതമാനത്തിലേയ്‌ക്കോ മാറ്റിയേക്കും. നിലവിൽ അഞ്ച് ശതമാനം, 12 ശതമാനം, 18 ശതമാനം,…

വീണ്ടും കുതിച്ചുക്കയറി സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 1760 രൂപ കൂടി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 71,440 രൂപയാണ്. ഗ്രാമിന് 220 രൂപ കൂടി. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 8710 രൂപയാണ്. ഈ മാസം രണ്ടാം വാരത്തിൽ…

Leave a Reply

Your email address will not be published. Required fields are marked *