തമിഴ് സംവിധായകൻ സുരേഷ് സം​ഗയ്യ അന്തരിച്ചു

ചെന്നൈ: തമിഴ് യുവ സംവിധായകൻ സുരേഷ് സം​ഗയ്യ അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെത്തുടർന്നാണ് അന്ത്യം. 2017-ൽ പുറത്തിറങ്ങിയ ഒരു കിടായിൻ കരുണൈ മനു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സുരേഷ്. ഈ ചിത്രത്തിൽ പ്രവർത്തിച്ച ഛായാ​ഗ്രാഹകൻ ശരൺ ആണ് സുരേഷിന്റെ മരണവാർത്ത സ്ഥിരീകരിച്ചത്.

ചെന്നൈ രാജീവ് ​ഗാന്ധി ആശുപത്രിയിൽവെച്ചായിരുന്നു സുരേഷ് സം​ഗയ്യയുടെ അന്ത്യം. ഭാര്യയും രണ്ട് മക്കളുമുണ്ട്. യോ​ഗി ബാബുവിനെ നായകനാക്കി പുതിയ ചിത്രമൊരുക്കുന്നതിനിടയിലാണ് വെള്ളിയാഴ്ച മരണം സംഭവിച്ചത്. ഹോട്ട്സ്റ്റാറിനുവേണ്ടി നേരിട്ട് ഒ.ടി.ടി റിലീസായി ചിത്രമെത്തിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്.

കാക്ക മുട്ടൈ എന്ന ചിത്രത്തിലൂടെ സംവിധായകൻ എം.മണികണ്ഠന്റെ സംവിധാന സഹായിയായാണ് സുരേഷ് സം​ഗയ്യ സിനിമയിലെത്തിയത്. വിദാർത്ഥിനെ നായകനാക്കി ഒരുക്കിയ ഒരു കിടായിൻ കരുണൈ മനു എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനുമായി. ചിത്രം ആ വർഷത്തെ തമിഴ് ഹിറ്റുകളിലൊന്നുമായി. സത്യ സോദനൈ എന്നൊരു ചിത്രം കൂടി സംവിധാനം ചെയ്തിട്ടുണ്ട്.

നിരവധി പേരാണ് സുരേഷിന് ആദരാഞ്ജലികൾ അർപ്പിച്ച് എത്തിക്കൊണ്ടിരിക്കുന്നത്.

Related Posts

തമിഴ് നടൻ രാജേഷ് വില്യംസ് അന്തരിച്ചു

ചെന്നൈ: പ്രശസ്ത നടനും എഴുത്തുകാരനും ഡബ്ബിങ് ആർട്ടിസ്റ്റുമായ രാജേഷ് വില്ല്യംസ് (75) അന്തരിച്ചു. 150-ലേറെ തമിഴ് ചിത്രങ്ങളിലും ഒരുപിടി തെലുങ്ക്, മലയാളം ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. 1974-ൽ പുറത്തിറങ്ങിയ അവൾ ഒരു തൊടർക്കഥൈ എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെയാണ് സിനിമയിൽ അരങ്ങേറിയത്. 1979-ൽ…

സ്വർണക്കടത്ത് കേസ്; നടി രന്യ റാവുവിന് ജാമ്യം

ബെംഗളൂരു: സ്വർണക്കടത്തു കേസിൽ കന്നഡ നടി രന്യ റാവുവിന് കോടതി ജാമ്യം അനുവദിച്ചു. കൊഫെപോസ കേസുള്ളതിനാൽ ജയിലിൽ തുടരേണ്ടിവരും. കൊഫെപോസ കേസിനെതിരെ നടിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് ജൂൺ മൂന്നിന് പരിഗണിക്കും. മാർച്ച് മൂന്നിനാണ് 12.56 കോടിയുടെ സ്വർണ ബിസ്കറ്റുമായി…

Leave a Reply

Your email address will not be published. Required fields are marked *