നിയമസഭാ തിരഞ്ഞെടുപ്പ്; മഹാരാഷ്ട്രയിൽ കോൺ​ഗ്രസിന് തിരിച്ചടി

  • india
  • November 23, 2024

മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിൽ വോട്ടെണ്ണൽ ആരംഭിച്ച് രണ്ട് മണിക്കൂർ പിന്നിടുമ്പോൾ കോൺഗ്രസിന് തിരിച്ചടി. 216 വോട്ടിന്റെ ലീഡുമായി മഹാരാഷ്ട്രയിൽ എൻഡിഎ ആണ് മുന്നിൽ നിൽക്കുന്നത്. പ്രതിപക്ഷ നേതാവ് വിജയ് വഡേത്തിവാർ, മുതിർന്ന നേതാവ് ബാലസാഹേബ് തോറാട്ട് എന്നിവർ പിന്നിലാണ്. മുംബൈയിലെ ബിജെപി ആസ്ഥാനത്ത് ഇതേസമയം ലഡു എത്തിച്ച് വിജയാഘോഷം ആരംഭിച്ചുകഴിഞ്ഞു. മഹാ വികാസ് അഖാഡി 70 സീറ്റുകളിൽ മാത്രമാണ് ലീ‍ഡ് ചെയ്യുന്നത്.

അതേസമയം, 81 സീറ്റുകളിൽ മത്സരം നടക്കുന്ന ഝാർഖണ്ഡിൽ ഇന്ത്യ സഖ്യം കേവലഭൂരിപക്ഷം കടന്നു. 52 സീറ്റിൽ ലീഡ് തുടരുകയാണ് ഇന്ത്യ സഖ്യം. 29 വോട്ട് ലീഡാണ് എൻഡിഎയ്ക്ക് ഉള്ളത്. പ്രമുഖ നേതാക്കളെല്ലാം ആദ്യ ഘട്ടത്തിൽ ലീഡ് നേടി. മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഭാര്യ കൽപന സോറൻ, മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ചംപയ് സോറൻ എന്നിവർ മുന്നിലാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ ബാബുലാൽ മറാൻഡി ധൻവാറിൽ പിന്നിലായി. നഗരങ്ങളിലും ചെറുനഗരങ്ങളിലും മുൻതൂക്കം എൻഡിഎയ്ക്കാണ്.

Related Posts

സിന്ധു നദീജല കരാർ; ഇന്ത്യ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ സിന്ധു നദീജലക്കരാർ മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യയോട് വീണ്ടും അഭ്യർത്ഥനയുമായി പാകിസ്ഥാൻ. മരവിപ്പിച്ച കരാർ പുനഃപരിശോധിക്കണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ജലശക്തി മന്ത്രാലയത്തിന് പാകിസ്ഥാൻ നാല് കത്തുകൾ അയച്ചതായാണ് വിവരം. കൃഷിയേയും, കുടിവെള്ള വിതരണത്തെയും ബാധിക്കുന്നുവെന്നാണ്…

രാജ്യത്ത് 5000 കടന്ന് കോവിഡ് കേസുകൾ; 24 മണിക്കൂറിനിടെ നാല് മരണം

ദില്ലി: രാജ്യത്ത് കൊവിഡ് രോ​ഗികൾ അയ്യായിരം കടന്നു. ആകെ ആക്ടീവ് കേസുകൾ 5364 ആയി ഉയർന്നു. 498 പേർക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ രോ​ഗം സ്ഥിരീകരിച്ചത്. നാല് കൊവിഡ് മരണവും സ്ഥിരീകരിച്ചു. കേരളത്തിൽ മാത്രം 2 മരണമാണ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ…

Leave a Reply

Your email address will not be published. Required fields are marked *