ആലപ്പുഴയിൽ സിപിഎം നേതാവ് ബിജെപിയിൽ ചേർന്നു

കായംകുളം: ആലപ്പുഴയിൽ സിപിഎം നേതാവ് ബി.ജെ.പിയിൽ ചേർന്നു. സിപിഎമ്മിന്റെ ഏരിയാ കമ്മിറ്റി അംഗവും ആലപ്പുഴ ജില്ലാ പഞ്ചായത്തംഗവുമായ ബിപിൻ സി ബാബു ആണ് ബി.ജെ.പിയിൽ ചേർന്നത്. ആലപ്പുഴയിലെ സിപിഎം വിഭാഗീയതയ്ക്കിടെയാണ് പാർട്ടി വിടുന്നത്. 2021-23 കാലയളവിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു ബിപിൻ. എസ്.എഫ്.ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് തുടങ്ങിയ പദവികളും വഹിച്ചിരുന്നു.

നേരത്തേ കരീലക്കുളങ്ങരയിൽ സത്യൻ എന്ന ഓട്ടോറിക്ഷക്കാരനെ 2001-ൽ സി.പി.എം. ആസൂത്രണംചെയ്തു കൊലപ്പെടുത്തിയതാണെന്ന് ബിപിൻ സി. ബാബു ആരോപണമുന്നയിച്ചിരുന്നു. കേസിൽ നിരപരാധിയായ തന്നെ പ്രതിയാക്കിയെന്നും ബിപിൻ പറഞ്ഞിരുന്നു. അതിനിടെ പാർട്ടി അംഗം കൂടിയായ ഭാര്യയുടെ ഗാർഹികപീഡന പരാതിയിൽ ബിപിൻ സി. ബാബുവിനെ ആറുമാസത്തേക്ക് പാർട്ടി സസ്‌പെൻഡ് ചെയ്തിരുന്നു. ഒക്ടോബറിൽ നടപടിയുടെ കാലാവധി അവസാനിച്ചെങ്കിലും ഇദ്ദേഹത്തെ തിരിച്ചെടുത്തില്ല. പിന്നീട് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പാർട്ടിയിൽ തിരിച്ചെടുത്തെങ്കിലും നേരത്തെ കായംകുളം ഏരിയ സെന്ററിൽ പ്രവർത്തിച്ചിരുന്ന ബിപിൻ ബാബുവിനോട് ബ്രാഞ്ചിൽ പ്രവർത്തിക്കാനായിരുന്നു നിർദേശിച്ചത്. ഇതിന് പിന്നാലെ മാർച്ച് 26-ന്‌ സിപിഎം സംസ്ഥാനസെക്രട്ടറിഎം.വി. ഗോവിന്ദന് കത്തുമെഴുതി.

തനിക്കെതിരായ ആരോപണങ്ങൾക്കും നടപടികൾക്കും പിന്നിൽ പാർട്ടി സെക്രട്ടറിയറ്റ് അംഗമായ കെ.എച്ച്. ബാബുജാനാണെന്ന് ബിപിൻ ബാബു ആരോപിച്ചിരുന്നു. എം.എസ്.എം. കോളേജിലെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ ആരോപണം നേരിട്ടയാളാണ് കെ.എച്ച്. ബാബുജാൻ. പിന്നാലെ പാർട്ടി ഏരിയ കമ്മിറ്റിയംഗമായ ബിപിന്റെ അമ്മ കെ.എൽ. പ്രസന്നകുമാരി പാർട്ടി വിട്ടിരുന്നു. ബിപിനെ ബ്രാഞ്ചിലേക്കു മാത്രം തിരിച്ചെടുത്തത് ജില്ലാ സെക്രട്ടേറിയറ്റംഗത്തിന്റെ ഇടപെടൽ മൂലമാണെന്നാണ് അവർ ആരോപിച്ചത്.

Related Posts

കാസർകോടിൽ ഷവർമ കഴിച്ച 14 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ

പള്ളിക്കര: കാസർകോട് പൂച്ചക്കാട്ടെ ഹോട്ടലില്‍നിന്ന് വാങ്ങിയ ഷവര്‍മ കഴിച്ച 14 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. പൂച്ചക്കാട്ടെ റിഫാ ഫാത്തിമ (16), ഫാത്തിമത്ത് സെക്കിയ (13), നഫീസാ മെഹസ (13), നഫീസത്ത് സുള്‍ഫ (13), ഖദീജത്ത് സല്‍ഫ (14), ഖദീജത്ത് സല്‍സാത്ത് (14), റിന്‍സാ…

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ…

Leave a Reply

Your email address will not be published. Required fields are marked *