വാരണാസി റെയിൽവേ സ്റ്റേഷന് സമീപം തീപിടിത്തം; 200 വാഹനങ്ങൾ കത്തിനശിച്ചു

  • india
  • November 30, 2024

വാരാണസി: ഉത്തർപ്രദേശിലെ വാരാണസി ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഏരിയയിൽ വൻ തീപ്പിടിത്തം. തീപിടിത്തത്തിൽ 200-ഓളം ഇരുചക്ര വാഹനങ്ങൾ കത്തിനശിച്ചു. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.

അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. പന്ത്രണ്ടോളം ഫയർ എഞ്ചിനുകളാണ് തീയണക്കാനെത്തിയത്. റെയിൽവേ പോലീസ്, ആർപിഎഫ്, പ്രാദേശിക പോലീസ് എന്നിവരും സ്ഥലത്തെത്തിയിട്ടുണ്ട്. രണ്ട് മണിക്കൂറെടുത്താണ് തീയണച്ചത്. ഇതിന്റെ വീഡിയോകൾ ഇതിനകം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

സംഭവത്തിൽ ആളപായമില്ല. ഷോർട്ട് സർക്ക്യൂട്ട് ആണ് അപകടകാരണം എന്നാണ് പ്രാഥമിക നി​ഗമനം. ബൈക്കുകൾക്കൊപ്പം സൈക്കിളുകളും കത്തിനശിച്ചിട്ടുണ്ട്. വാഹനങ്ങളിൽ ഭൂരിഭാഗവും റെയിൽവേ ജീവനക്കാരുടേതാണ്.

Related Posts

സിന്ധു നദീജല കരാർ; ഇന്ത്യ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ സിന്ധു നദീജലക്കരാർ മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യയോട് വീണ്ടും അഭ്യർത്ഥനയുമായി പാകിസ്ഥാൻ. മരവിപ്പിച്ച കരാർ പുനഃപരിശോധിക്കണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ജലശക്തി മന്ത്രാലയത്തിന് പാകിസ്ഥാൻ നാല് കത്തുകൾ അയച്ചതായാണ് വിവരം. കൃഷിയേയും, കുടിവെള്ള വിതരണത്തെയും ബാധിക്കുന്നുവെന്നാണ്…

രാജ്യത്ത് 5000 കടന്ന് കോവിഡ് കേസുകൾ; 24 മണിക്കൂറിനിടെ നാല് മരണം

ദില്ലി: രാജ്യത്ത് കൊവിഡ് രോ​ഗികൾ അയ്യായിരം കടന്നു. ആകെ ആക്ടീവ് കേസുകൾ 5364 ആയി ഉയർന്നു. 498 പേർക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ രോ​ഗം സ്ഥിരീകരിച്ചത്. നാല് കൊവിഡ് മരണവും സ്ഥിരീകരിച്ചു. കേരളത്തിൽ മാത്രം 2 മരണമാണ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ…

Leave a Reply

Your email address will not be published. Required fields are marked *