സിറിയയിൽ വീണ്ടും ശക്തിപ്രാപിച്ച് ആഭ്യന്തരകലാപം; 242 പേർ കൊല്ലപ്പെട്ടു

  • world
  • November 30, 2024

ഡമാസ്‌കസ്: സിറിയയിൽ വീണ്ടും ശക്തിപ്രാപിച്ച് ആഭ്യന്തരകലാപം. 2011 മുതൽ സിറിയയിലുണ്ടായിരുന്ന കലാപം ഏതാനും ദിവസം മുമ്പായിരുന്നു വീണ്ടും രൂക്ഷമായത്. സൈന്യവും വിമതരും തമ്മിൽ നടക്കുന്ന പോരാട്ടത്തിൽ 242 പേർ കൊല്ലപ്പെട്ടതായാണ് വിവരം. അതിൽ 24 പേർ സാധാരണക്കാരാണ്. ടർക്കിഷ് സായുധസംഘങ്ങളുടെ പിന്തുണയോടെ സുന്നി സായുധസംഘമായ ഹയാത് തഹ്‌രീർ അൽ ഷാമിന്റെ (എച്ച്.ടി.എസ്.) നേതൃത്വത്തിലാണ് ബാഷർ അൽ അസദിന്റെ സർക്കാരിനെതിരേയുള്ള സായുധകലാപം.

സർക്കാർ അധീനതയിലുള്ള വടക്കു-പടിഞ്ഞാറൻ പ്രവിശ്യയായ ഇഡ്ലിബിൽ ദിവസങ്ങളായി സിറിയൻ സൈന്യവും സായുധസംഘാംഗങ്ങളും തമ്മിൽ കനത്ത ഏറ്റുമുട്ടൽ നടക്കുകയാണ്. വെള്ളിയാഴ്ചയോടെ ആയിരക്കണക്കിന് കലാപകാരികൾ രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ വടക്കുള്ള അലെപ്പോയിലെത്തി. 2016-ൽ സൈന്യം നഗരം തിരിച്ചുപിടിച്ചശേഷം ആദ്യമായാണ് എച്ച്ടിഎസിന്റെ നേതൃത്വത്തിലുള്ള വിമതർ അലെപ്പോ നഗരത്തിൽ പ്രവേശിക്കുന്നത്.

അലെപ്പോയുടെ അഞ്ച് സമീപപ്രദേശങ്ങളുടെ നിയന്ത്രണം ഇവർ ഏറ്റെടുത്തു. ഇഡ്‌ലിബിലും അലെപ്പോയിലുമായി തന്ത്രപ്രധാനമായ 50 പട്ടണങ്ങളും ഗ്രാമങ്ങളും അവർ പിടിച്ചു. അലെപ്പോ സർവകലാശാലയ്ക്കുനേരേ വെള്ളിയാഴ്ച നടത്തിയ ആക്രമണത്തിൽ രണ്ട് വിദ്യാർഥികളടക്കം നാലുപേർ കൊല്ലപ്പെട്ടു. അലെപ്പോ വിമാനത്താവളം അടച്ചിട്ട് ശനിയാഴ്ച്ചത്തെ എല്ലാ വിമാനങ്ങളും റദ്ദാക്കി.

സംഘർഷങ്ങളിൽനിന്ന് വിട്ടുനിൽക്കാനുള്ള 2019-ലെ സമാധാനക്കരാർ കലാപകാരികൾ ലംഘിച്ചെന്ന് സിറിയൻ സൈന്യം ആരോപിച്ചു. അതേസമയം, റഷ്യയുമായിച്ചേർന്ന് സിറിയൻ സൈന്യം ഇഡ്ലിബിൽ പ്രത്യാക്രമണം ശക്തമാക്കി. 2020-നുശേഷം മേഖലയിൽ നടക്കുന്ന വലിയ സായുധകലാപമാണിത്.

Related Posts

  • world
  • September 10, 2025
യുവജനപ്രക്ഷോഭം; നേപ്പാളിൽ സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു

കാഠ്മണ്ഡു: നേപ്പാളില്‍ സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു. നേപ്പാളിലെ വാര്‍ത്താവിനിമയകാര്യ മന്ത്രി പൃഥ്വി ശുഭ ഗുരുങ് ആണ് ഇക്കാര്യമറിയിച്ചത്. നിരോധനത്തെ തുടര്‍ന്ന് യുവജനപ്രക്ഷോഭം ഉടലെടുത്ത സാഹചര്യത്തിലാണ് നിരോധനം നീക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. അടിയന്തര ക്യാബിനറ്റ് യോഗത്തിന് ശേഷമായിരുന്നു മന്ത്രിസഭയുടെ തീരുമാനം. അതേസമയം…

  • world
  • September 10, 2025
​ഗാസ സിറ്റിയിൽ ശേഷിച്ച കെട്ടിടങ്ങൾ ബോംബിട്ട് തകർത്ത് ഇസ്രയേൽ; 83 പലസ്തീൻകാർ കൊല്ലപ്പെട്ടു

ജറുസലം: ​ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ. ​ഗാസ സിറ്റിയിൽ ശേഷിച്ച വീടുകളും കെട്ടിടങ്ങളും ബോംബിട്ട് തകർത്തു. ആക്രമണങ്ങളിൽ 83 പലസ്തീനികൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പട്ടിണിമൂലം 6 മരണങ്ങളും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു. മൂന്നുദിവസത്തിനിടെ ബോംബിങ്ങിൽ വീടുകൾ അടക്കം…

Leave a Reply

Your email address will not be published. Required fields are marked *