ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ്; എഎപി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അരവിന്ദ് കേജ്‍രിവാൾ

ന്യൂഡൽഹി: വരാനിരിക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാർട്ടി അധ്യക്ഷൻ അരവിന്ദ് കേജ്‍രിവാൾ. ഒരു സഖ്യ രൂപീകരണത്തിനും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 3 വർഷമായി ഡൽഹിയിലെ ക്രമസമാധാനം തകർന്നിരിക്കുകയാണ്. ഗുണ്ടാ സംഘത്തിന്റെ ഭീഷണി നേരിട്ട എഎപി എംഎൽഎയെ ജയിലിൽ അടച്ചു. തനിക്കെതിരായ ആക്രമണങ്ങളിൽ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും അരവിന്ദ് കേജ്‍രിവാൾ പറഞ്ഞു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഗുണ്ടാ സംഘങ്ങളെ സംരക്ഷിക്കുകയാണ്. ഇന്നലെ തനിക്കെതിരെ ആക്രമണം ഉണ്ടായി. ഇതിൽ നടപടി എടുക്കാതെയാണ് എഎപി എംഎൽഎ നരേഷ് ബില്യനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ അറസ്റ്റിലൂടെ കേന്ദ്ര ആഭ്യന്തരമന്ത്രി എന്ത് സന്ദേശമാണ് നൽകുന്നതെന്നും കേജ്‍രിവാൾ ചോദിച്ചു.

ഇന്നലെ സാവിത്രി നഗർ ഏരിയയിൽ പ്രചാരണത്തിനിടെയാണ് കേജ്‍രിവാളിനെ ഒരു യുവാവ് കയ്യേറ്റം ചെയ്തത്. കയ്യേറ്റത്തിനിടെ യുവാവ് കുപ്പിയിൽ കരുതിയ ദ്രാവകം അരവിന്ദ് കേജ്‍രിവാളിന്റെ ശരീരത്തിലും ഒഴിച്ചു. എന്ത് ദ്രാവകമാണ് യുവാവ് ഒഴിച്ചതെന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യത്തിൽ ഉൾപ്പെടെ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Related Posts

സിന്ധു നദീജല കരാർ; ഇന്ത്യ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ സിന്ധു നദീജലക്കരാർ മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യയോട് വീണ്ടും അഭ്യർത്ഥനയുമായി പാകിസ്ഥാൻ. മരവിപ്പിച്ച കരാർ പുനഃപരിശോധിക്കണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ജലശക്തി മന്ത്രാലയത്തിന് പാകിസ്ഥാൻ നാല് കത്തുകൾ അയച്ചതായാണ് വിവരം. കൃഷിയേയും, കുടിവെള്ള വിതരണത്തെയും ബാധിക്കുന്നുവെന്നാണ്…

രാജ്യത്ത് 5000 കടന്ന് കോവിഡ് കേസുകൾ; 24 മണിക്കൂറിനിടെ നാല് മരണം

ദില്ലി: രാജ്യത്ത് കൊവിഡ് രോ​ഗികൾ അയ്യായിരം കടന്നു. ആകെ ആക്ടീവ് കേസുകൾ 5364 ആയി ഉയർന്നു. 498 പേർക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ രോ​ഗം സ്ഥിരീകരിച്ചത്. നാല് കൊവിഡ് മരണവും സ്ഥിരീകരിച്ചു. കേരളത്തിൽ മാത്രം 2 മരണമാണ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ…

Leave a Reply

Your email address will not be published. Required fields are marked *