യുക്രൈനെതിരായ യുദ്ധത്തിൽ റഷ്യയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് ഉത്തര കൊറിയ

പ്യോംങ്യാംഗ്: യുക്രൈനെതിരായ യുദ്ധത്തിൽ റഷ്യയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് ഉത്തര കൊറിയൻ നേതാവ് കിം ജോംഗ് ഉൻ. ലോകരാജ്യങ്ങൾക്ക് ഒരു സംശയവും വേണ്ടെന്നും തങ്ങളുടെ പിന്തുണ റഷ്യക്ക് തന്നെയാണെന്നും കിം ജോം​ഗ് ഉൻ പറഞ്ഞു. പരമാധികാരം സംരക്ഷിക്കാനുള്ള റഷ്യൻ പോരാട്ടത്തിന് എല്ലാ സഹായവുമുണ്ടാകുമെന്നും കിം ജോംഗ് ഉൻ വ്യക്തമാക്കി. റഷ്യൻ പ്രതിരോധ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു കിം ജോംഗ് ഉൻ ‌പിന്തുണ പരസ്യമായി പ്രഖ്യാപിച്ചത്.

അതേസമയം ആണവായുധ പരീക്ഷണത്തിനുള്ള നീക്കത്തിലാണ് റഷ്യ. ആണവായുധ പരീക്ഷണം വീണ്ടും നടത്തുമോയെന്ന ചോദ്യത്തോട് അതിനുള്ള സാധ്യത തള്ളാതെയുള്ള മറുപടിയാണ് റഷ്യൻ ഡെപ്യൂട്ടി വിദേശ കാര്യ മന്ത്രി സെർജി യാബ്കോവ് നൽകിയത്. പരീക്ഷണം പുനരാരംഭിക്കുന്നത് പരിഗണനയിലുള്ള കാര്യമെന്നും സെർജി യാബ്കോവ് വിവരിച്ചു. 1990 ന് ശേഷം റഷ്യ ആണവായുധ പരീക്ഷണം നടത്തിയിട്ടില്ല. അതുകൊണ്ടുതന്നെ വീണ്ടുമൊരു ആണവായുധ പരീക്ഷണത്തിലേക്ക് റഷ്യ കടക്കുന്നുവെന്ന റിപ്പോർട്ടുകളെ അതീവ ശ്രദ്ധയോടെയാണ് ലോകം നോക്കിക്കാണുന്നത്.

Related Posts

ബം​ഗ്ലാദേശിൽ അടുത്ത വർഷം തിരഞ്ഞെടുപ്പ്; പ്രഖ്യാപിച്ച് മുഹമ്മദ് യൂനുസ്

ധാക്ക: ബംഗ്ലാദേശിൽ അടുത്ത വർഷം ഏപ്രിലിൽ ദേശീയ തിരഞ്ഞെടുപ്പ് നടക്കുമെന്ന് റിപ്പോർട്ട്. രാജ്യത്തിന്റെ ഇടക്കാല നേതാവ് മുഹമ്മദ് യൂനുസാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിനു പിന്നാലെ രാജ്യത്തുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വത്തിനിടെയാണ് തിരഞ്ഞെടുപ്പ്. രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്തണമെന്ന്…

തിരിച്ചടിച്ച് റഷ്യ; വടക്കൻ യുക്രൈനിൽ ഡ്രോൺ ആക്രമണം, 5 പേർ മരിച്ചു

വാഷിങ്ടൻ: യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിന് തിരിച്ചടിച്ച് റഷ്യ. വടക്കൻ യുക്രെയ്നിലെ പ്രൈലുക്കി നഗരത്തിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 5 പേർ മരിച്ചു. ഏഴോളം നഗരങ്ങളിൽ 103 ഡ്രോണുകളും ഒരു ബാലിസ്റ്റിക് മിസൈലും ഉപയോഗിച്ച് റഷ്യ ആക്രമണം നടത്തിയതായി യുക്രെയ്ൻ…

Leave a Reply

Your email address will not be published. Required fields are marked *