കേരളത്തിന്റെ റെയിൽവേ വികസനം; സംസ്ഥാന സർക്കാരിന്റെ സഹകരണം കുറവ്

ദില്ലി: കേരളത്തിൻ്റെ റെയിൽവേ വികസനത്തിന് സംസ്ഥാന സർക്കാരിൻറെ സഹകരണം കുറവെന്ന് കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ്. ലോക്സഭയിൽ ചോദ്യോത്തരവേളയിലായിരുന്നു മന്ത്രിയുടെ പരാമർശം. ഭീമമായ തുകയാണ് കേരളത്തിനായി മാറ്റി വച്ചിരിക്കുന്നത്.എന്നാൽ സ്ഥലമേറ്റെടുപ്പിൽ പുരോഗതിയില്ല.എംപിമാരും ഇക്കാര്യത്തിൽ ഉണർന്ന് പ്രവർത്തിക്കണമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. കേരളത്തിന് കൂടുതൽ വന്ദേ ഭാരത്‌ ട്രെയിനുകൾ വേണമെന്ന് ഹൈബി ഈഡൻ എംപി ആവശ്യപ്പെട്ടു. സ്വകാര്യ ബസ് ലോബിയുടെ മേധാവിത്തം മറികടക്കാൻ ബംഗലുരു റൂട്ടിൽ വന്ദേ ഭാരത് ട്രെയിനുകൾ വേണമെന്നും അദ്ദേഹം പറഞ്ഞു.

ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ വികസനം സംബന്ധിച്ചിട്ടുള്ള പദ്ധതികൾക്കുള്ള അന്തിമ അംഗീകാരം റെയിൽവേ ബോർഡിന്റെ ഭാഗത്തുനിന്നും ലഭ്യമായിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. അമൃതഭാരത് പദ്ധതി പ്രകാരം വികസന പ്രവർത്തനങ്ങൾക്കായി ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനെ തെരഞ്ഞെടുത്തിരുന്നെങ്കിലും വികസന പ്രവർത്തനങ്ങൾ തുടങ്ങിയിട്ടില്ല. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ മറുപടി നൽകി.

Related Posts

  • india
  • September 10, 2025
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ്; വിജയ്യുടെ സംസ്ഥാന പര്യടനം 13ന് ആരംഭിക്കും

ചെന്നൈ : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കമായി ടിവികെ നേതാവ് വിജയ്യുടെ സംസ്ഥാന പര്യടനം സെപ്തംബർ 13ന് ആരംഭിക്കും. 38 ജില്ലകളിലൂടെയും കടന്നുപോകുന്ന പര്യടനം ഡിസംബർ 20 ന് അവസാനിക്കും. നേതാവിന്റെ സംസ്ഥാന പര്യടനത്തിന് അനുമതിയും പോലീസ് സംരക്ഷണവുംതേടി പാർട്ടി ജനറൽ സെക്രട്ടറി…

  • india
  • September 10, 2025
സി പി രാധാകൃഷ്ണൻ ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി; സെപ്തംബർ 12 ന് സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി എൻഡിഎ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ മഹാരാഷ്ട്ര ​ഗവർണറാണ് സി പി രാധാകൃഷണ്ൻ. ആകെ പോൾ ചെയ്ത 767 വോട്ടുകളിൽ 452 വോട്ടുകൾ നേടിയാണ് സി പി രാധാകൃഷ്ണൻ്റെ വിജയം. 152 വോട്ടിൻ്റെ…

Leave a Reply

Your email address will not be published. Required fields are marked *