ബംഗാളിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം; മൂന്ന് പേർ കൊല്ലപ്പെട്ടു

ബംഗാൾ: ബംഗാളിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം. സഫോടനത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. മുർഷിദാബാദ് ജില്ലയിലെ ഖയാർത്തലയിലാണ് നിർമ്മാണത്തിനിടയിൽ ബോംബ് പൊട്ടിതെറിച്ചത്. അനധികൃതമായി നിർമിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം. മാമുൻ മൊല്ല എന്നയാളുടെ വീട്ടിലാണ് സ്‌ഫോടകവസ്തുക്കൾ നിർമിച്ചത്. പ്രദേശത്ത് വലിയ ശബ്ദം കേട്ടതായി തോന്നിയെന്നും ആദ്യം ബോംബ് സഫോടനമാണെന്ന് മനസ്സിലാക്കാൻ സാധിച്ചില്ലായെന്നും പ്രദേശവാസികൾ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

സമാനമായ സ്‌ഫോടനത്തിൽ നവംബർ അവസാനം മധ്യപ്രദേശിലെ മൊറേനയിലും മൂന്ന് വീടുകൾ തകർന്നിരുന്നു. പൊട്ടിതെറിയെ തുടർന്ന് നാല് പേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Related Posts

സിന്ധു നദീജല കരാർ; ഇന്ത്യ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ സിന്ധു നദീജലക്കരാർ മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യയോട് വീണ്ടും അഭ്യർത്ഥനയുമായി പാകിസ്ഥാൻ. മരവിപ്പിച്ച കരാർ പുനഃപരിശോധിക്കണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ജലശക്തി മന്ത്രാലയത്തിന് പാകിസ്ഥാൻ നാല് കത്തുകൾ അയച്ചതായാണ് വിവരം. കൃഷിയേയും, കുടിവെള്ള വിതരണത്തെയും ബാധിക്കുന്നുവെന്നാണ്…

രാജ്യത്ത് 5000 കടന്ന് കോവിഡ് കേസുകൾ; 24 മണിക്കൂറിനിടെ നാല് മരണം

ദില്ലി: രാജ്യത്ത് കൊവിഡ് രോ​ഗികൾ അയ്യായിരം കടന്നു. ആകെ ആക്ടീവ് കേസുകൾ 5364 ആയി ഉയർന്നു. 498 പേർക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ രോ​ഗം സ്ഥിരീകരിച്ചത്. നാല് കൊവിഡ് മരണവും സ്ഥിരീകരിച്ചു. കേരളത്തിൽ മാത്രം 2 മരണമാണ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ…

Leave a Reply

Your email address will not be published. Required fields are marked *