സിറിയയിൽ നിന്നും 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചു; വിമാനങ്ങളിൽ നാട്ടിലെത്തിക്കും

  • world
  • December 11, 2024

ഡമാസ്‌കസ്: ആഭ്യന്തരകലാപം രൂക്ഷമായ സിറിയയിൽ നിന്നും 75 ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം. ഇന്ത്യൻ പൗരന്മാരെ സുരക്ഷിതരായി ലെബനനിൽ എത്തിച്ചശേഷം വിമാനമാർഗം ഇന്ത്യയിലെത്തിക്കാനാണ് നീക്കമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യൻ പൗരന്മാരെ സുരക്ഷിതരായി ലെബനനിൽ എത്തിച്ചശേഷം വിമാനമാർഗം ഇന്ത്യയിലെത്തിക്കാനാണ് നീക്കമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ബയ്‌റുത്തിലെയും ഡമാസ്‌കസിലെയും ഇന്ത്യൻ എംബസികളുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കൽ.

വിമത അട്ടിമറിയിലൂടെ സർക്കാരിനെ പുറത്താക്കിയതിന് പിന്നാലെ സംഘർഷം തുടരുന്ന സിറിയയിൽനിന്ന് ഇന്ത്യൻ പൗരന്മാരോട് പിൻവാങ്ങാൻ വിദേശകാര്യ മന്ത്രാലയം നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഇനിയും സിറിയയിൽ തുടരുന്നവർ ഡമാസ്‌കസിലെ ഇന്ത്യൻ എബസിയുമായി ബന്ധപ്പെടണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. ഹെൽപ്പ്‌ലൈൻ നമ്പർ: +963 993385973.

വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കും സർക്കാർ ഉയർന്ന പരിഗണന നൽകുന്നുണ്ടെന്നും സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.രാജ്യത്തെ സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് നീക്കം. പ്രസിഡൻറ് ബാഷർ അൽ അസദിനെ പുറത്താക്കി വിമതർ അധികാരം പിടിച്ചെടുത്ത സാഹചര്യത്തിലാണ് രാജ്യത്ത് സംഘർഷം രൂക്ഷമായത്. സിറിയയിൽ മുഹമ്മദ് അൽ ബഷിറിനെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിച്ചു.

ദമാസ്കസിന്റെ നിയന്ത്രണം പൂർണമായും വിമതർ പിടിച്ചെടുത്തതോടെ മുൻ സിറിയൻ സർക്കാർ നിലം പൊത്തി. വിമത ഗ്രൂപ്പായ ഹയാത്ത് തഹ്‌രീർ അൽ-ഷാം (എച്ച്‌ടിഎസ്) ആണ് ദമാസ്‌കസിൻ്റെ നിയന്ത്രണം ഏറ്റെടുത്തത്. എന്നാൽ ഇതിന് മുൻപ് തന്നെ അസദ് രാജ്യം വിട്ടിരുന്നു. ഇതോടെ 54 വർഷത്തെ കുടുംബ വാഴ്ച്ച ഭരണത്തിനാണ് അന്ത്യം കുറിച്ചത്.

Related Posts

  • world
  • September 10, 2025
യുവജനപ്രക്ഷോഭം; നേപ്പാളിൽ സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു

കാഠ്മണ്ഡു: നേപ്പാളില്‍ സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു. നേപ്പാളിലെ വാര്‍ത്താവിനിമയകാര്യ മന്ത്രി പൃഥ്വി ശുഭ ഗുരുങ് ആണ് ഇക്കാര്യമറിയിച്ചത്. നിരോധനത്തെ തുടര്‍ന്ന് യുവജനപ്രക്ഷോഭം ഉടലെടുത്ത സാഹചര്യത്തിലാണ് നിരോധനം നീക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. അടിയന്തര ക്യാബിനറ്റ് യോഗത്തിന് ശേഷമായിരുന്നു മന്ത്രിസഭയുടെ തീരുമാനം. അതേസമയം…

  • world
  • September 10, 2025
​ഗാസ സിറ്റിയിൽ ശേഷിച്ച കെട്ടിടങ്ങൾ ബോംബിട്ട് തകർത്ത് ഇസ്രയേൽ; 83 പലസ്തീൻകാർ കൊല്ലപ്പെട്ടു

ജറുസലം: ​ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ. ​ഗാസ സിറ്റിയിൽ ശേഷിച്ച വീടുകളും കെട്ടിടങ്ങളും ബോംബിട്ട് തകർത്തു. ആക്രമണങ്ങളിൽ 83 പലസ്തീനികൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പട്ടിണിമൂലം 6 മരണങ്ങളും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു. മൂന്നുദിവസത്തിനിടെ ബോംബിങ്ങിൽ വീടുകൾ അടക്കം…

Leave a Reply

Your email address will not be published. Required fields are marked *