ഡൽഹിയിലെ സ്കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

  • india
  • December 13, 2024

ന്യൂഡൽഹി: ഡൽഹിയിൽ സ്‌കൂളുകൾക്ക് നേരെ വീണ്ടും വ്യാജ ബോംബ് ഭീഷണി. നാല് ദിവസം മുൻപ് നാൽപതോളം സ്‌കൂളുകൾക്ക് വ്യാജ ബോംബ് ഭീഷണി ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വ്യാജ ഭീഷണി ഉയർന്നിരിക്കുന്നത്.

കൈലാഷ് ഈസ്റ്റിലെ ഡൽഹി പബ്ലിക് സ്‌കൂൾ, സൽവാൻ സ്‌കൂൾ, മോഡേൺ സ്കൂൾ, കേംബ്രിഡ്ജ് സ്കൂൾ അധികൃതർക്കാണ് ഭീഷണി സംന്ദേശം ലഭിച്ചത്. ഇതിന് പിന്നാലെ അധികൃതർ സ്കൂളിലെത്തിയ വിദ്യാർത്ഥികളെ തിരിച്ചയച്ചു. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ദില്ലിയിലെ സ്കൂളുകൾക്ക് നേരെ ഭീഷണി സന്ദേശം ലഭിക്കുന്നത്.

കുട്ടികളെ സ്കൂളിൽ അയയ്ക്കരുതെന്ന് മാതാപിതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇമെയിൽ വഴിയാണ് ബോബ് ഭീഷണി ലഭിച്ചത്. സ്‌കൂളിന്റെ പരിസരങ്ങളിൽ നിരവധി സ്ഫോടകവസ്തുക്കൾ വെച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി.ഈ ദൗത്യത്തിന് ഒരു ‘രഹസ്യ ഡാർക്ക് വെബ്’ ഗ്രൂപ്പ് ഉണ്ടെന്നും ഇമെയിലിൽ പറയുന്നു.

‘ സ്‌കൂളുകളിലേക്ക് പ്രവേശിക്കുമ്പോൾ നിങ്ങൾ കുട്ടികളുടെ ബാഗുകൾ പരിശോധിക്കില്ലെന്ന് എനിക്കറിയാം. ബോംബുകൾ എല്ലാത്തിനെയും തകർത്തെറിയാൻ തക്കവണ്ണത്തിൽ അതിശക്തമാണ്. ഡിസംബർ 13,14 തീയതികളിൽ ചില സ്‌കൂളുകളിൽ ബോംബ് സ്ഫോടനമുണ്ടാകും. ചില സ്‌കൂളുകളിൽ അന്ന് വിദ്യാർത്ഥികളുടെ മാതാപിതാക്കളുമായി മീറ്റിങ്ങുകൾ ഉള്ളതും എനിക്കറിയാം’എന്ന് ഭീഷണി സന്ദേശത്തിൽ പറയുന്നു.

ഭീഷണി ലഭിച്ചയുടൻ തന്നെ അഗ്നിശമനസേന, പൊലീസ്, ബോംബ് ഡിറ്റക്ഷൻ ടീം എന്നിവർ സ്‌കൂളുകളിലെത്തി. ഈമെയിലിന്റെ ഐപി അഡ്രസ് പരിശോധിച്ച് പ്രതിയെ കണ്ടത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഡിസംബർ ഒമ്പതിന് വന്ന സമാനമായ വ്യാജ ബോംബ് ഭീഷണിയിൽ ബോംബുകൾ പൊട്ടാതിരിക്കാൻ 30,000 ഡോളർ ആവശ്യപ്പെട്ടിരുന്നു.

വിഷയം അത്യന്തം ഗുരുതരവും ആശങ്കാജനകവുമാണെന്ന് ആം ആദ്മി പാർട്ടി തലവനും മുൻ ദില്ലി മുഖ്യമന്ത്രിയുമായിരുന്ന അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ബോംബ് ഭീഷണി ഇങ്ങനെ തുടർക്കഥ ആയാൽ ഇത് കുട്ടികളെയും അവരുടെ പഠനത്തെയും ബാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts

  • india
  • September 10, 2025
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ്; വിജയ്യുടെ സംസ്ഥാന പര്യടനം 13ന് ആരംഭിക്കും

ചെന്നൈ : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കമായി ടിവികെ നേതാവ് വിജയ്യുടെ സംസ്ഥാന പര്യടനം സെപ്തംബർ 13ന് ആരംഭിക്കും. 38 ജില്ലകളിലൂടെയും കടന്നുപോകുന്ന പര്യടനം ഡിസംബർ 20 ന് അവസാനിക്കും. നേതാവിന്റെ സംസ്ഥാന പര്യടനത്തിന് അനുമതിയും പോലീസ് സംരക്ഷണവുംതേടി പാർട്ടി ജനറൽ സെക്രട്ടറി…

  • india
  • September 10, 2025
സി പി രാധാകൃഷ്ണൻ ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി; സെപ്തംബർ 12 ന് സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി എൻഡിഎ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ മഹാരാഷ്ട്ര ​ഗവർണറാണ് സി പി രാധാകൃഷണ്ൻ. ആകെ പോൾ ചെയ്ത 767 വോട്ടുകളിൽ 452 വോട്ടുകൾ നേടിയാണ് സി പി രാധാകൃഷ്ണൻ്റെ വിജയം. 152 വോട്ടിൻ്റെ…

Leave a Reply

Your email address will not be published. Required fields are marked *