മഹാരാഷ്ട്രയിൽ ഫഡ്നാവിസ് സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

  • india
  • December 15, 2024

മുംബൈ: മഹാരാഷ്ട്രയിൽ ഫഡ്നാവിസ് സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. വൈകുന്നേരം നാലിന് നാഗ്പൂരിൽ വെച്ചായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. 30 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് സൂചന. 15 പേർ ബിജെപിയിൽ നിന്നും 12 പേർ ശിവസേനയിൽ നിന്നും 7 പേർ എൻസിപിയിൽ നിന്നും സത്യപ്രതിജ്ഞ ചെയ്യും.

ഫഡ്‌നാവിസ് മന്ത്രിസഭയിൽ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും ഉൾപ്പടെ ആകെ 43 മന്ത്രിമാരുണ്ടാകും. 10 മന്ത്രിസ്ഥാനം സംബന്ധിച്ച് പിന്നീട് തീരുമാനം ഉണ്ടായേക്കും. മന്ത്രിസഭയുടെ സത്യപ്രതിജ്ഞക്ക് മുൻപായി നാഗ്പൂരിൽ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ റോഡ്‌ഷോയും നടക്കും.

തിരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും മന്ത്രിസഭാ രൂപീകരണത്തിൽ കാര്യമായ പുരോഗതിയുണ്ടാകാതിരുന്നത് ഭരണപക്ഷത്തിന് പ്രയാസമുണ്ടാക്കിയിരുന്നു.

മുൻ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഷിൻഡെ ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ട് സമ്മർദ്ദം ചെലുത്തിയതാണ് മഹാരാഷ്ട്രയിൽ സത്യപ്രതിജ്ഞ വൈകാനുള്ള കാരണങ്ങളിലൊന്ന്. മന്ത്രിസഭാ വികസനത്തിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിക്കാൻ ഫഡ്നാവിസും അജിത് പവാറും ഡൽഹിയിലേക്ക് പോയപ്പോഴും ഷിൻഡെ വിട്ടുനിന്നിരുന്നു.

Related Posts

സിന്ധു നദീജല കരാർ; ഇന്ത്യ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ സിന്ധു നദീജലക്കരാർ മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യയോട് വീണ്ടും അഭ്യർത്ഥനയുമായി പാകിസ്ഥാൻ. മരവിപ്പിച്ച കരാർ പുനഃപരിശോധിക്കണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ജലശക്തി മന്ത്രാലയത്തിന് പാകിസ്ഥാൻ നാല് കത്തുകൾ അയച്ചതായാണ് വിവരം. കൃഷിയേയും, കുടിവെള്ള വിതരണത്തെയും ബാധിക്കുന്നുവെന്നാണ്…

രാജ്യത്ത് 5000 കടന്ന് കോവിഡ് കേസുകൾ; 24 മണിക്കൂറിനിടെ നാല് മരണം

ദില്ലി: രാജ്യത്ത് കൊവിഡ് രോ​ഗികൾ അയ്യായിരം കടന്നു. ആകെ ആക്ടീവ് കേസുകൾ 5364 ആയി ഉയർന്നു. 498 പേർക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ രോ​ഗം സ്ഥിരീകരിച്ചത്. നാല് കൊവിഡ് മരണവും സ്ഥിരീകരിച്ചു. കേരളത്തിൽ മാത്രം 2 മരണമാണ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ…

Leave a Reply

Your email address will not be published. Required fields are marked *