ബാറിലെ ഡിജെ പാർട്ടിക്കിടെയുണ്ടായ ഏറ്റുമുട്ടൽ; ​ഗുണ്ടാ നേതാവ് ഓംപ്രകാശ് അറസ്റ്റിൽ

  • crime
  • December 17, 2024

തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് അറസ്റ്റിൽ. തിരുവനന്തപുരം ബാറിൽ ഡിജെ പാർട്ടിക്കിടെയുണ്ടായ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. ഫോർട്ട് പൊലീസ് ഓംപ്രകാശിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകാൻ ഓം പ്രകാശിന് നോട്ടീസ് നൽകിയിരുന്നു. എന്നിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് നടപടി.

കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ഈഞ്ചക്കലിലുള്ള ബാറിൽ സംഘർഷമുണ്ടായത്. മറ്റൊരു ഗുണ്ടാനേതാവായ ഡാനി ബാറിൽ വെച്ച് നടത്തിയ ഡിജെ പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഓംപ്രകാശും സുഹൃത്തായ നിധിനും. ഇതിനിടയിലാണ് ഇരു വിഭാ​ഗക്കാർ തമ്മിൽ സംഘർഷമുണ്ടായത്. സംഘർഷത്തിൽ ഓംപ്രകാശിനെ കൂടാതെ 10 പേരെ കൂടി പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

Related Posts

സാമ്പത്തിക പ്രശ്നത്തെ തുടർന്ന് തർക്കം; കണ്ണൂരിൽ യുവാവിനെ വെട്ടിക്കൊന്നു

പയ്യാവൂർ: കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. കാഞ്ഞിരക്കൊല്ലിയിലെ മടത്തേടത്ത് വീട്ടിൽ പരേതനായ ബാബുവിന്റെ മകൻ നിധീഷ് ബാബു (31) ആണു കൊല്ലപ്പെട്ടത്. ഭാര്യ ശ്രുതിക്കും വെട്ടേറ്റു. ബൈക്കിലെത്തിയ 2 പേരാണ് കൊലപാതകം നടത്തിയത്. ആക്രമണ ശേഷം ഇരുവരും ബൈക്കിൽ കയറി…

നന്തൻകോട് കൂട്ടക്കൊലപാതകക്കേസ്; വിധി ഇന്ന്

തിരുവനന്തപുരം: നാടിനെ നടുക്കിയ നന്തൻകോട് കൂട്ടക്കൊലപാതകക്കേസിൽ ഇന്ന് വിധി പറയും. മാതാപിതാക്കളെയും സഹോ​ദരിയെയുമടക്കം നാല് പേരെ ചുട്ടെരിച്ച് കൊന്ന കേസിൽ പ്രതി കേദൽ ജിൻസൻ രാജക്കെതിരെയാണ് അഡിഷനൽ ജില്ലാ സെഷൻസ് ജഡ്ജി കെ.വിഷ്ണു വിധി പറയുക. കൂട്ടകൊലപാതകം നടന്ന് എട്ടു വർഷത്തിന്…

Leave a Reply

Your email address will not be published. Required fields are marked *