​ഗവർണർക്കെതിരായ പ്രതിഷേധം; 4 എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ, ജാമ്യത്തിൽ വിട്ടു

തിരുവനന്തപുരം: കേരള സർവകലാശാല ആസ്ഥാനത്ത് സംഘടിപ്പിച്ച സെമിനാറിനിടെ ഗവർണർക്കെതിരെയുണ്ടായ പ്രതിഷേധത്തിൽ നാലു എസ്.എഫ്.ഐ. പ്രവർത്തകർ അറസ്റ്റിൽ. ആദർശ്, അവിനാശ്, ജയകൃഷ്ണൻ, അനന്തു എന്നിവരെയാണ് രാത്രി വൈകി പോലീസ് അറസ്റ്റുചെയ്തത്. പിന്നീട് ഇവരെ ‌ജാമ്യത്തിൽ വിട്ടു.

എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് അനുശ്രീ, നേതാക്കളായ അഫ്സൽ, സിജോ, ആദർശ് എന്നിവർക്കും കണ്ടാലറിയാവുന്ന നൂറു പേർക്കെതിരേയുമാണ് കന്റോൺമെന്റ് പോലീസ് കേസെടുത്തിട്ടുള്ളത്. സംസ്ഥാനത്തെ സർവകലാശാലകളെ ഗവർണർ കാവിവത്കരിക്കുന്നുവെന്നും വി.സി.മാരെ അനധികൃതമായി നിയമിക്കുന്നുവെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം.

Related Posts

വാഹനാപകടം; നടൻ ഷൈൻ ടോം ചാക്കോയുടെ അച്ഛൻ മരിച്ചു

ബെംഗളൂരു∙ നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു. ഷൈനിന്റെ പിതാവ് സി.പി.ചാക്കോ അപകടത്തിൽ മരിച്ചു. ഷൈനിനും അമ്മയ്ക്കും പരുക്കുണ്ട്. ഷൈനും പിതാവും അമ്മയും സഹോദരനും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. മുൻപിൽപോയ ലോറിയിൽ കാർ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇന്ന്…

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർ​കോഡ്, വയനാട്, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 10 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ഇല്ല. വടക്കൻ…

Leave a Reply

Your email address will not be published. Required fields are marked *