ജയ്പൂരിലെ ടാങ്കർ അപകടം; മരണം 14 ആയി

  • india
  • December 21, 2024

ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂർ-അജ്മീർ ഹൈവേയിലുണ്ടായ ടാങ്കർ അപകടത്തിൽ മരണം 14 ആയി ഉയർന്നു. അപകടത്തിൽ പരുക്കേറ്റ 32 പേർ ഗുരുതര വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരുക്കേറ്റവർക്ക് 50,000 രൂപയും നൽകും.

വെള്ളിയാഴ്ച രാവിലെ, ജയ്പൂർ-അജ്മീർ റൂട്ടിൽ എൽപിജി കയറ്റിയ ടാങ്കറുമായി രാസവസ്തുക്കൾ നിറച്ച ട്രക്ക് കൂട്ടിയിടിച്ചതിനെ തുടർന്നാണ് തീപിടുത്തമുണ്ടായത്. ഒന്നിന് പിറകെ ഒന്നായി നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ചതും അപകടത്തിന്റെ ആഴം കൂട്ടിയിട്ടുണ്ട്. 14 പേർ മരിച്ചതായും നിരവധി പേർക്ക് പരുക്കേറ്റതായും 60 ശതമാനത്തിലധികം പേർക്ക് പൊള്ളലേറ്റതായും എസ്എംഎസ് ആശുപത്രി സൂപ്രണ്ട് ഡോ. സുശീൽ കുമാർ ഭാട്ടി സ്ഥിരീകരിച്ചു. സംഭവത്തെത്തുടർന്ന് രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ ഭാൻക്രോട്ട തീപിടുത്തമുണ്ടായ സ്ഥലം സന്ദർശിക്കുകയും പരുക്കേറ്റവർക്ക് ചികിത്സ നൽകുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കി ഒരു ഹെൽപ്പ് ലൈൻ സ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഏകദേശം രണ്ട് ഡസനോളം വാഹനങ്ങൾക്ക് തീപിടിച്ചു, നിരവധി ട്രക്കുകളും ട്രോളികളും കത്തിനശിച്ചു. ഭാൻക്രോട്ടയിലെ പെട്രോൾ പമ്പിന് സമീപമാണ് അപകടമുണ്ടായത്.

Related Posts

  • india
  • September 10, 2025
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ്; വിജയ്യുടെ സംസ്ഥാന പര്യടനം 13ന് ആരംഭിക്കും

ചെന്നൈ : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കമായി ടിവികെ നേതാവ് വിജയ്യുടെ സംസ്ഥാന പര്യടനം സെപ്തംബർ 13ന് ആരംഭിക്കും. 38 ജില്ലകളിലൂടെയും കടന്നുപോകുന്ന പര്യടനം ഡിസംബർ 20 ന് അവസാനിക്കും. നേതാവിന്റെ സംസ്ഥാന പര്യടനത്തിന് അനുമതിയും പോലീസ് സംരക്ഷണവുംതേടി പാർട്ടി ജനറൽ സെക്രട്ടറി…

  • india
  • September 10, 2025
സി പി രാധാകൃഷ്ണൻ ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി; സെപ്തംബർ 12 ന് സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി എൻഡിഎ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ മഹാരാഷ്ട്ര ​ഗവർണറാണ് സി പി രാധാകൃഷണ്ൻ. ആകെ പോൾ ചെയ്ത 767 വോട്ടുകളിൽ 452 വോട്ടുകൾ നേടിയാണ് സി പി രാധാകൃഷ്ണൻ്റെ വിജയം. 152 വോട്ടിൻ്റെ…

Leave a Reply

Your email address will not be published. Required fields are marked *