സന്തോഷ് ട്രോഫി; മണിപ്പൂരിനെ തകർത്ത് കേരളം ഫൈനലിൽ

ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്‌ബോൾ ടൂർണമെന്റിന്റെ രണ്ടാം സെമിയിൽ കേരളത്തിന് തകർപ്പൻ ജയം. ഹൈദരാബാദിലെ ബാലയോഗി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കരുത്തരായ മണിപ്പൂരിനെ 5-1 സ്‌കോറിൽ തോൽപ്പിച്ചാണ് കേരളം ആധികാരിക വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ തുടക്കം മുതൽ ഒത്തിണക്കമുള്ള കളി കാഴ്ച്ചവെച്ച കേരളം മണിപ്പൂരിനെ വരച്ച വരയിൽ നിർത്തി. മുഹമ്മദ് റോഷൽ ഹാട്രിക് നേടിയ മത്സരത്തിൽ നസീബ് റഹ്‌മാൻ, അജ്‌സൽ എന്നിവരും ഗോളുകൾ കണ്ടെത്തി. ആദ്യപകുതിയിൽ ലഭിച്ച പെനാൽറ്റിയിലൂടെയാണ് മണിപ്പുർ ഒരു ഗോൾ തിരിച്ചടിച്ചത്. നാളെ നടക്കുന്ന ഫൈനലിൽ പശ്ചിമ ബംഗാളാണ് കേരളത്തിന്റെ എതിരാളികൾ.

Related Posts

പഹൽ​ഗാം ഭീകരാക്രമണം; ഏഷ്യൻ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറി ഇന്ത്യ

ന്യൂഡല്‍ഹി: അടുത്ത മാസം ഇസ്ലാമാബാദില്‍ നടക്കുന്ന സെന്‍ട്രല്‍ ഏഷ്യന്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള സംഘത്തെ പിന്‍വലിച്ച് ഇന്ത്യ. ഞായറാഴ്ച പാകിസ്താന്‍ വോളിബോള്‍ ഫെഡറേഷനാണ് ഇന്ത്യ വോളിബോള്‍ സംഘത്തെ പിന്‍വലിച്ചതായി അറിയിച്ചത്. മേയ് 28-ന് ജിന്ന കോംപ്ലക്‌സില്‍ ആരംഭിക്കുന്ന ചാമ്പ്യന്‍ഷിപ്പിനായി 22 കളിക്കാര്‍…

പാകിസ്ഥാനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും ഇന്ത്യ അവസാനിപ്പിക്കണം: സൗരവ് ​ഗാം​ഗുലി

കൊല്‍ക്കത്ത: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും ഇന്ത്യ അവസാനിപ്പിക്കണമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി. ‘പാകിസ്താനുമായുള്ള ക്രിക്കറ്റ് ബന്ധം അവസാനിപ്പിക്കേണ്ടത് നിര്‍ബന്ധമാണ്. കര്‍ശന നടപടിതന്നെ ആവശ്യമാണ്. എല്ലാ വര്‍ഷവും ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നത്…

Leave a Reply

Your email address will not be published. Required fields are marked *