ന്യൂ ഓർലിയൻസിൽ വാഹനം ജനക്കൂട്ടത്തിലേക്കു പാഞ്ഞുകയറി അപകടം; 10 മരണം, നിരവധി പേർക്ക് പരിക്ക്

ന്യൂ ഓർലിയൻസ്: യുഎസിലെ ലൂസിയാന സംസ്ഥാനത്തെ ന്യൂ ഓർലിയൻസിൽ വാഹനം ജനക്കൂട്ടത്തിലേക്കു പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ 10 പേർ കൊല്ലപ്പെട്ടു. 35 പേർക്ക് പരുക്കേറ്റു. പിക്കപ്പ് ട്രക്കാണ് അപകടമുണ്ടാക്കിയത് എന്നാണ് വിവരം. വാഹനത്തിന്റെ ഡ്രൈവർ ജനക്കൂട്ടത്തിനു നേരെ വെടിയുതിർത്തുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. ഇയാളെ പിന്നീട് പൊലീസ് വെടിവച്ചു കൊന്നു. വെടിവയ്പ്പിൽ രണ്ടു പൊലീസുകാർക്കും പരുക്കേറ്റു.

പുതുവർഷാഘോഷങ്ങളിൽ പങ്കെടുക്കുന്ന ജനക്കൂട്ടത്തിലേക്കാണ് വാഹനം ഇടിച്ചുകയറിയതെന്ന് അധികൃതർ അറിയിച്ചു. ന്യൂ ഓർലിയൻസ് നഗരത്തിലെ കനാൽ–ബോർബോൺ തെരുവിലെ ഇന്റർസെക്‌ഷനിലാണ് സംഭവം. ഭീകരാക്രമണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) അന്വേഷണമാരംഭിച്ചു.‌‌

Related Posts

ബം​ഗ്ലാദേശിൽ അടുത്ത വർഷം തിരഞ്ഞെടുപ്പ്; പ്രഖ്യാപിച്ച് മുഹമ്മദ് യൂനുസ്

ധാക്ക: ബംഗ്ലാദേശിൽ അടുത്ത വർഷം ഏപ്രിലിൽ ദേശീയ തിരഞ്ഞെടുപ്പ് നടക്കുമെന്ന് റിപ്പോർട്ട്. രാജ്യത്തിന്റെ ഇടക്കാല നേതാവ് മുഹമ്മദ് യൂനുസാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിനു പിന്നാലെ രാജ്യത്തുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വത്തിനിടെയാണ് തിരഞ്ഞെടുപ്പ്. രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്തണമെന്ന്…

തിരിച്ചടിച്ച് റഷ്യ; വടക്കൻ യുക്രൈനിൽ ഡ്രോൺ ആക്രമണം, 5 പേർ മരിച്ചു

വാഷിങ്ടൻ: യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിന് തിരിച്ചടിച്ച് റഷ്യ. വടക്കൻ യുക്രെയ്നിലെ പ്രൈലുക്കി നഗരത്തിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 5 പേർ മരിച്ചു. ഏഴോളം നഗരങ്ങളിൽ 103 ഡ്രോണുകളും ഒരു ബാലിസ്റ്റിക് മിസൈലും ഉപയോഗിച്ച് റഷ്യ ആക്രമണം നടത്തിയതായി യുക്രെയ്ൻ…

Leave a Reply

Your email address will not be published. Required fields are marked *