ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; നാല് മാവോയി​സ്റ്റുകളെ വധിച്ച് സുരക്ഷാ സേന

റായ്പൂർ: ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. നാരായൺപൂർ – ദന്തേവാഡ ജില്ലാ അതിർത്തിയിലെ തെക്കൻ അബുജ്മർ വനമേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകളെ വധിച്ചു. ജില്ലാ റിസർവ് ഗാർഡിൻ്റെ ( ഡിആർജി ) ഹെഡ് കോൺസ്റ്റബിളിനും ഏറ്റുമുട്ടലിൽ ജീവൻ നഷ്ടമായതായി ബസ്തർ ഇൻസ്‌പെക്ടർ ജനറൽ പി. സുന്ദരരാജ് അറിയിച്ചു.

അബുജ്മർ മേഖലയിലെ നാരായൺപൂർ, ദന്തേവാഡ, ജഗ്ദൽപൂർ, കൊണ്ടഗാവ് ജില്ലകളിൽ നിന്നുള്ള ഡിആർജി ടീമുകളെ ഏകോപിപ്പിച്ചാണ് പ്രത്യേക ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്) വെള്ളിയാഴ്ച ഓപ്പറേഷൻ നടത്തിയത്. ഏറ്റുമുട്ടലിൽ യൂണിഫോമിട്ട നാല് മാവോയിസ്റ്റുകളെയാണ് സേന വധിച്ചത്. തിരച്ചിലിൽ എകെ 47, എസ്എൽആർ ഉൾപ്പെടെയുള്ള ഓട്ടോമാറ്റിക് ആയുധങ്ങൾ കണ്ടെടുത്തതായി പി. സുന്ദരരാജ് അറിയിച്ചു. മേഖലയിൽ ഇപ്പോഴും തെരച്ചിൽ പുരോ​ഗമിക്കുകയാണ്.

Related Posts

സിന്ധു നദീജല കരാർ; ഇന്ത്യ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ സിന്ധു നദീജലക്കരാർ മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യയോട് വീണ്ടും അഭ്യർത്ഥനയുമായി പാകിസ്ഥാൻ. മരവിപ്പിച്ച കരാർ പുനഃപരിശോധിക്കണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ജലശക്തി മന്ത്രാലയത്തിന് പാകിസ്ഥാൻ നാല് കത്തുകൾ അയച്ചതായാണ് വിവരം. കൃഷിയേയും, കുടിവെള്ള വിതരണത്തെയും ബാധിക്കുന്നുവെന്നാണ്…

രാജ്യത്ത് 5000 കടന്ന് കോവിഡ് കേസുകൾ; 24 മണിക്കൂറിനിടെ നാല് മരണം

ദില്ലി: രാജ്യത്ത് കൊവിഡ് രോ​ഗികൾ അയ്യായിരം കടന്നു. ആകെ ആക്ടീവ് കേസുകൾ 5364 ആയി ഉയർന്നു. 498 പേർക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ രോ​ഗം സ്ഥിരീകരിച്ചത്. നാല് കൊവിഡ് മരണവും സ്ഥിരീകരിച്ചു. കേരളത്തിൽ മാത്രം 2 മരണമാണ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ…

Leave a Reply

Your email address will not be published. Required fields are marked *