ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരണം ; ഐ സി ബാലകൃഷ്ണൻ എം എൽ എയ്‌ക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം

സുൽത്താൻ ബത്തേരി: ഡി.സി.സി ട്രഷറർ എൻ.എം. വിജയന്റെ മരണത്തിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയെ പ്രതിചേർത്തു. ആത്മഹത്യ പ്രേരണാക്കുറ്റമാണ് എം.എൽ.എയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഡി.സി.സി. പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, കെ.കെ.​ഗോപിനാഥൻ, അന്തരിച്ച മുൻ ഡി.സി.സി. പ്രസിഡന്റ് പി.വി.ബാലചന്ദ്രൻ എന്നിവരും പ്രതികളാണ്. ഇതിൽ കെ.കെ.​ഗോപിനാഥൻ കോൺ​ഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടയാളാണ്.

എൻ.എം.വിജയൻ നൽകിയെന്ന് പറയപ്പെടുന്ന കത്തിന്റെ ആധികാരികത പരിശോധിച്ചശേഷം നടപടിയെടുക്കുമെന്നായിരുന്നു പോലീസ് നേരത്തേ അറിയിച്ചിരുന്നത്. ഇതിനിടയിലാണ് എം.എൽ.എ ഉൾപ്പെടെയുള്ളവരെ കേസിൽ പ്രതിചേർത്തിരിക്കുന്നത്. എൻ.എം.വിജയന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. അതേസമയം കത്തിന്റെ ഫോറൻസിക് പരിശോധന ഇനിയും പൂർത്തിയായിട്ടില്ല.

കത്തുമായി ബന്ധപ്പെട്ട് പോലീസ് എൻ.എം.വിജയന്റെ കുടുംബത്തോട് ചില കാര്യങ്ങൾ അന്വേഷിച്ചിരുന്നു. വിജയന്റെ കയ്യക്ഷരമുൾപ്പെടെയുള്ളവയെക്കുറിച്ചായിരുന്നു അന്വേഷണമെന്നാണ് വിവരം. ഡിജിറ്റൽ തെളിവുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്.എൻ.എം.വിജയന്റെയും മകന്റെയും മരണവുമായി ബന്ധപ്പെട്ട് കെ.പി.സി.സിയും അദ്ദേഹത്തിന്റെ കുടുംബവും കഴിഞ്ഞദിവസം അനുനയത്തിലെത്തിയിരുന്നു. പാർട്ടിക്കൊപ്പം നിൽക്കുന്നുവെന്നാണ് കെ.പി.സി.സി സംഘം സന്ദർശിച്ചതിനുപിന്നാലെ എൻ.എം.വിജയന്റെ കുടുംബം വ്യക്തമാക്കിയത്. ഇതിനിടെയിലാണ് പോലീസിന്റെ പുതിയ നീക്കം.

Related Posts

കാസർകോടിൽ ഷവർമ കഴിച്ച 14 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ

പള്ളിക്കര: കാസർകോട് പൂച്ചക്കാട്ടെ ഹോട്ടലില്‍നിന്ന് വാങ്ങിയ ഷവര്‍മ കഴിച്ച 14 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. പൂച്ചക്കാട്ടെ റിഫാ ഫാത്തിമ (16), ഫാത്തിമത്ത് സെക്കിയ (13), നഫീസാ മെഹസ (13), നഫീസത്ത് സുള്‍ഫ (13), ഖദീജത്ത് സല്‍ഫ (14), ഖദീജത്ത് സല്‍സാത്ത് (14), റിന്‍സാ…

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ…

Leave a Reply

Your email address will not be published. Required fields are marked *