ഐസിസി ചാമ്പ്യൻസ് ട്രോഫി; ഇന്ത്യൻ ടീമിനെ ഉടൻ പ്രഖ്യാപിക്കും

മുംബൈ: ഐസിസി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ ഉടൻ പ്രഖ്യാപിക്കും. സെലക്ഷൻ കമ്മിറ്റി യോഗത്തിന് ശേഷം ക്യാപ്റ്റൻ രോഹിത് ശർമയും സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറും ഇന്ന് ഉച്ചയ്ക്ക് 12.30ന് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ വാർത്താസമ്മേളനത്തിൽ പങ്കെടുക്കില്ലെന്നാണ് വിവരം.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനേയും ഇതിനോടൊപ്പം പ്രഖ്യാപിക്കുമെന്നും ബിസിസിഐ പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്. ട്വന്റി-20 പരമ്പരയ്ക്കുള്ള ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അഞ്ചു ട്വന്റി-20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളുമാണുള്ളത്.

ഓസ്‌ട്രേലിയൻ പരമ്പരയ്ക്കിടെ പുറംവേദനയെത്തുടർന്ന് ഡോക്ടർമാർ വിശ്രമം നിർദേശിച്ചിട്ടുള്ള ബുംറ, ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമിലിടംനേടുമോ എന്നതാണ് ഏറെ ശ്രദ്ധേയം.

ഓസ്‌ട്രേലിയൻ പരമ്പരയ്ക്ക് പിന്നാലെ താരങ്ങൾക്കും സപ്പോർട്ടിങ് സ്റ്റാഫ് അംഗങ്ങൾക്കും ബിസിസിഐ കർശന നിയന്ത്രണങ്ങളേർപ്പെടുത്തിയിരുന്നു. ടീമിൽ ഭിന്നതകളുണ്ടെന്ന റിപ്പോർട്ടുകളും നിലനിൽക്കെയാണ് രോഹിത് ശർമയും അജിത് അഗാർക്കറും ശനിയാഴ്ച മാധ്യമങ്ങൾക്ക് മുന്നിലെത്തുന്നത്. ഇത് സംബന്ധിച്ചുയരുന്ന ചോദ്യങ്ങൾക്ക് ഇരുവരും മറുപടി നൽകും.

Related Posts

പഹൽ​ഗാം ഭീകരാക്രമണം; ഏഷ്യൻ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറി ഇന്ത്യ

ന്യൂഡല്‍ഹി: അടുത്ത മാസം ഇസ്ലാമാബാദില്‍ നടക്കുന്ന സെന്‍ട്രല്‍ ഏഷ്യന്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള സംഘത്തെ പിന്‍വലിച്ച് ഇന്ത്യ. ഞായറാഴ്ച പാകിസ്താന്‍ വോളിബോള്‍ ഫെഡറേഷനാണ് ഇന്ത്യ വോളിബോള്‍ സംഘത്തെ പിന്‍വലിച്ചതായി അറിയിച്ചത്. മേയ് 28-ന് ജിന്ന കോംപ്ലക്‌സില്‍ ആരംഭിക്കുന്ന ചാമ്പ്യന്‍ഷിപ്പിനായി 22 കളിക്കാര്‍…

പാകിസ്ഥാനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും ഇന്ത്യ അവസാനിപ്പിക്കണം: സൗരവ് ​ഗാം​ഗുലി

കൊല്‍ക്കത്ത: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും ഇന്ത്യ അവസാനിപ്പിക്കണമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി. ‘പാകിസ്താനുമായുള്ള ക്രിക്കറ്റ് ബന്ധം അവസാനിപ്പിക്കേണ്ടത് നിര്‍ബന്ധമാണ്. കര്‍ശന നടപടിതന്നെ ആവശ്യമാണ്. എല്ലാ വര്‍ഷവും ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നത്…

Leave a Reply

Your email address will not be published. Required fields are marked *