സൽമാൻ ഖാനെതിരായ വധശ്രമക്കേസ്; രണ്ട് ഷാർപ് ഷൂട്ടർമാർക്ക് ജാമ്യം

മുംബൈ: പൻവേലിലെ ഫാം ഹൗസിൽ നടൻ സൽമാൻ ഖാനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ അറസ്റ്റിലായ 2 പേർക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ വർഷം അറസ്റ്റിലായ സന്ദീപ് ബിഷ്ണോയി (ഗൗരവ് ഭാട്യ), മുഹമ്മദ് ഖാൻ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ഇരുവരും ഷാർപ് ഷൂട്ടർമാരാണ്. പൻവേലിലെ ഫാം ഹൗസിലേക്കുള്ള യാത്രയിൽ നടനെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്നും എകെ 47, എം 16 തോക്കുകൾ എന്നിവ എത്തിക്കുന്നതിനായി ഓർഡർ നൽകിയെന്നുമാണ് കേസ്.

ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്ണോയിയുമായി ബന്ധമുള്ളവരാണ് ഇവരെ നിയോഗിച്ചതെന്നു പൊലീസ് ആരോപിച്ചിരുന്നു. 60 മുതൽ 70 പേർ വരെ അടങ്ങുന്ന സംഘത്തെയാണ് കൊലപാതകത്തിന് നിയോഗിച്ചത്. കൊല നടത്തിയശേഷം കന്യാകുമാരിയിലേക്കും കടൽമാർഗം ശ്രീലങ്കയിലേക്കും രക്ഷപ്പെടാനായിരുന്നു സംഘം നിർദേശം നൽകിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

കഴിഞ്ഞ വർഷം ഏപ്രിലിൽ സൽമാന്റെ വസതിക്ക് നേരെ വെടിയുതിർത്ത കേസിൽ ബിഷ്ണോയ് സംഘാംഗങ്ങൾ അറസ്റ്റിലായിരുന്നു. ഇതിനു പിന്നാലെയാണ് പൻവേലിലെ ഫാം ഹൗസിൽ സൽമാനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ 4 പേരെ അറസ്റ്റ് ചെയ്തത്. ഒക്ടോബറിൽ സൽമാന്റെ സുഹൃത്തും മുൻമന്ത്രിയുമായ ബാബാ സിദ്ദീഖിയെ കൊലപ്പെടുത്തിയതിന് പിന്നിലും ബിഷ്ണോയ് സംഘമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

Related Posts

തമിഴ് നടൻ രാജേഷ് വില്യംസ് അന്തരിച്ചു

ചെന്നൈ: പ്രശസ്ത നടനും എഴുത്തുകാരനും ഡബ്ബിങ് ആർട്ടിസ്റ്റുമായ രാജേഷ് വില്ല്യംസ് (75) അന്തരിച്ചു. 150-ലേറെ തമിഴ് ചിത്രങ്ങളിലും ഒരുപിടി തെലുങ്ക്, മലയാളം ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. 1974-ൽ പുറത്തിറങ്ങിയ അവൾ ഒരു തൊടർക്കഥൈ എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെയാണ് സിനിമയിൽ അരങ്ങേറിയത്. 1979-ൽ…

സ്വർണക്കടത്ത് കേസ്; നടി രന്യ റാവുവിന് ജാമ്യം

ബെംഗളൂരു: സ്വർണക്കടത്തു കേസിൽ കന്നഡ നടി രന്യ റാവുവിന് കോടതി ജാമ്യം അനുവദിച്ചു. കൊഫെപോസ കേസുള്ളതിനാൽ ജയിലിൽ തുടരേണ്ടിവരും. കൊഫെപോസ കേസിനെതിരെ നടിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് ജൂൺ മൂന്നിന് പരിഗണിക്കും. മാർച്ച് മൂന്നിനാണ് 12.56 കോടിയുടെ സ്വർണ ബിസ്കറ്റുമായി…

Leave a Reply

Your email address will not be published. Required fields are marked *