
തെലങ്കാനയിൽ ടണൽ തകർന്ന് അപകടം. ടണലിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ എട്ടുപേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവരെ കണ്ടെത്താനായുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനത്തിന് എൻഡിആർഎഫ്, എസ്ഡിആർഎഫ്, നാവിക സേന, സൈനിക ഉദ്യോഗസ്ഥരും പ്രാദേശിക രക്ഷാപ്രവർത്തകരും നേതൃത്വം നൽകുന്നതായി തെലങ്കാന ടൂറിസം വകുപ്പ് മന്ത്രി ജുപ്പളളി കൃഷ്ണ റാവു അറിയിച്ചു. 2023ൽ ഉത്തരാഖണ്ഡിലെ സിൽകാര തുരങ്ക അപകടത്തിൽ കുടുങ്ങിക്കിടന്നവരെ പുറത്തെത്തിച്ചതിൽ പ്രധാന പങ്കുവഹിച്ച റാറ്റ് ഹോൾ മൈനിങ് സംഘവും രക്ഷാദൗത്യത്തിന് പങ്കെടുക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.