
കൊൽക്കത്ത: ബംഗാൾ ഉൾക്കടലിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്. കൊൽക്കത്തയിലും ബംഗാളിലെ മറ്റു ഭാഗങ്ങളിലും ഒഡീഷയിലും ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. പുലർച്ചെ 6.10 ഓടെയാണ് ഭൂചലനമുണ്ടായതെന്നാണ് നാഷനൽ സെന്റർ ഫോർ സീസ്മോളജി റിപ്പോർട്ട് ചെയ്തത്.
ബംഗാൾ ഉൾക്കടലിൽ 91 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. കൊൽക്കത്തിയിലും സമീപ പ്രദേശത്തും ആളുകൾക്കിടയിൽ ചെറിയ ഭീതി പരത്തിയെങ്കിലും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.