ചോദ്യപേപ്പർ ചോർച്ചക്കേസ്; മുഖ്യപ്രതി ഷുഹൈബിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: പത്താം ക്ലാസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചക്കേസിലെ മുഖ്യപ്രതി കെ.മുഹമ്മദ് ഷുഹൈബിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കൊടുവള്ളി എംഎസ് സൊലൂഷൻസ് ട്യൂഷൻ സെന്റർ സിഇഒ കൂടിയായ ഷുഹൈബ് നൽകിയ ജാമ്യാപേക്ഷ പരിഗണിച്ചാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ബെ‍ഞ്ച് ജാമ്യം അനുവദിച്ചത്. നേരത്തെ ഹൈക്കോടതി ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.

കേസിൽ ഒന്നാം പ്രതിയാണ് ഷുഹൈബ്. കേസിൽ ഏറ്റവുമൊടുവിൽ അറസ്റ്റിലായ മലപ്പുറത്തെ സ്കൂൾ ജീവനക്കാരൻ അബ്ദുൾ നാസറാണ് ചോദ്യക്കടലാസ് ചോർത്തി എംഎസ് സൊലൂഷൻസിലെ അധ്യാപകൻ ഫഹദിന് നൽകിയത് എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എംഎസ് സൊലൂഷൻസിലെ രണ്ട് അധ്യാപകർ നേരത്തെ അറസ്റ്റിലാവുകയും ചെയ്തിരുന്നു.

പൊലീസ് കേസ് എടുത്തതോടെ ഒളിവിൽ പോയ ഷുഹൈബ് ഹൈക്കോടതിയും മുൻകൂർ ജാമ്യം നിരസിച്ചതോടെ പൊലീസ് മുൻപാകെ ഹാജരാവുകയും അറസ്റ്റിലാവുകയും ചെയ്തിരുന്നു. പിന്നീട് താമരശ്ശേരി മജിസ്‌ട്രേട്ട് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും ഇതും തള്ളിയിരുന്നു. ഇതോടെയാണ് ജാമ്യം തേടി ഹൈക്കോടതിയിലെത്തിയത്.

Related Posts

വാഹനാപകടം; നടൻ ഷൈൻ ടോം ചാക്കോയുടെ അച്ഛൻ മരിച്ചു

ബെംഗളൂരു∙ നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു. ഷൈനിന്റെ പിതാവ് സി.പി.ചാക്കോ അപകടത്തിൽ മരിച്ചു. ഷൈനിനും അമ്മയ്ക്കും പരുക്കുണ്ട്. ഷൈനും പിതാവും അമ്മയും സഹോദരനും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. മുൻപിൽപോയ ലോറിയിൽ കാർ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇന്ന്…

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർ​കോഡ്, വയനാട്, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 10 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ഇല്ല. വടക്കൻ…

Leave a Reply

Your email address will not be published. Required fields are marked *