
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു. പവന് 280 രൂപയാണ് കുറഞ്ഞത്.ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 69,760 രൂപയാണ്. ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 8720 രൂപയാണ്.
ചരിത്രത്തിൽ ആദ്യമായി 70,000 കടന്ന സ്വർണവില തുടർച്ചയായ രണ്ടാം ദിവസമാണ് കുറയുന്നത്. ശനിയാഴ്ചയാണ് സ്വർണവില ആദ്യമായി 70,000 കടന്നത്. 70,160 രൂപയായി ഉയർന്നാണ് സ്വർണവില പുതിയ ഉയരം കുറിച്ചത്. ഇതോടെ സ്വർണവില സർവകാല റെക്കോർഡിലുമെത്തിയിരുന്നു. നാലുദിവസത്തിനിടെ 4000ലധികം രൂപ വർധിച്ചതോടെയാണ് സ്വർണവില 70,000 കടന്നത്. വ്യാഴാഴ്ച മാത്രം ഒറ്റയടിക്ക് 2160 രൂപയാണ് കൂടിയത്.
അമേരിക്കയിൽ ട്രംപ് തീരുവ വർധിപ്പിച്ചതിനെത്തുടർന്ന് ഓഹരി വിപണിയിൽ രാജ്യാന്തര തലത്തിൽ തന്നെയുണ്ടായ അനിശ്ചിതത്വമാണ് സ്വർണ വിലയെ സ്വാധീനിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കൂടുതൽ പേർ സ്വർണത്തിലേക്കു തിരിയുന്നുണ്ടെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു.