ഡൽഹി കെട്ടിട അപകടം; മരണസംഖ്യ 11 ആയി

ന്യൂഡൽഹി: ഡൽഹിയിൽ നാലുനില പാർപ്പിട സമുച്ചയം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി ഉയർന്നു. മുസ്തഫാബാദിൽ ശനിയാഴ്ച പുലർച്ചെ 2.39-ഓടെയായിരുന്നു അപകടം. കെട്ടിടത്തിന്റെ ഉടമ തെഹ്‌സിനും (60) ദുരന്തത്തിൽ ജീവൻ നഷ്ടമായി. മൂന്നു സ്ത്രീകളും നാല് കുട്ടികളും ഉൾപ്പെടെ മരിച്ച 11 പേരിൽ എട്ടുപേർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്.

കെട്ടിടത്തിന് ഇരുപതുകൊല്ലം പഴക്കമുണ്ടെന്നാണ് വിവരം. അപകടത്തിൽ 11 പേർക്ക് പരിക്കേറ്റിരുന്നു. നിസാര പരിക്കേറ്റ ആറുപേരെ ആശുപത്രിയിൽനിന്ന് വിട്ടയച്ചു. അതേസമയം, ഗുരുതരമായി പരിക്കേറ്റ അഞ്ചുപേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.

അപകടത്തിൽ മുഖ്യമന്ത്രി രേഖാ ശർമ അനുശോചനം രേഖപ്പെടുത്തുകയും സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.

Related Posts

  • india
  • September 10, 2025
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ്; വിജയ്യുടെ സംസ്ഥാന പര്യടനം 13ന് ആരംഭിക്കും

ചെന്നൈ : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കമായി ടിവികെ നേതാവ് വിജയ്യുടെ സംസ്ഥാന പര്യടനം സെപ്തംബർ 13ന് ആരംഭിക്കും. 38 ജില്ലകളിലൂടെയും കടന്നുപോകുന്ന പര്യടനം ഡിസംബർ 20 ന് അവസാനിക്കും. നേതാവിന്റെ സംസ്ഥാന പര്യടനത്തിന് അനുമതിയും പോലീസ് സംരക്ഷണവുംതേടി പാർട്ടി ജനറൽ സെക്രട്ടറി…

  • india
  • September 10, 2025
സി പി രാധാകൃഷ്ണൻ ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി; സെപ്തംബർ 12 ന് സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി എൻഡിഎ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ മഹാരാഷ്ട്ര ​ഗവർണറാണ് സി പി രാധാകൃഷണ്ൻ. ആകെ പോൾ ചെയ്ത 767 വോട്ടുകളിൽ 452 വോട്ടുകൾ നേടിയാണ് സി പി രാധാകൃഷ്ണൻ്റെ വിജയം. 152 വോട്ടിൻ്റെ…

Leave a Reply

Your email address will not be published. Required fields are marked *