
മേപ്പാടി: വയനാട് എരുമക്കൊല്ലിയില്‍ കാട്ടാനയാക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. പൂളക്കൊല്ലി സ്വദേശി അറുമുഖനാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.
പൂളക്കൊല്ലിയിലേക്ക് പോകുന്നതിനിടെ അറുമുഖനെ കാട്ടാന ആക്രമിക്കുകയായിരുന്നു. പോകുന്ന വഴിയില്‍ വനത്തിനോട് ചേര്‍ന്നുകിടക്കുന്ന പ്രദേശത്തുവെച്ചാണ് സംഭവം. നിരന്തരം കാട്ടാനയുടെ സാന്നിധ്യം മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്.