അഫ്​ഗാൻ പൗരന്മാർക്ക് വിസ അനുവദിക്കാനൊരുങ്ങി ഇന്ത്യ

ന്യൂഡൽഹി: അഫ്ഗാനിസ്താനിലെ താലിബാൻ ഭരണകൂടവുമായി ബന്ധം കൂടുതൽ മെച്ചപ്പെടുത്തി ഇന്ത്യ. അഫ്ഗാൻ പൗരന്മാർക്ക് വിസ അനുവദിക്കാനുണ്ടായിരുന്ന തടസം ഇന്ത്യ നീക്കി. അഫ്ഗാൻ പൗരന്മാരുടെ മെഡിക്കൽ, സ്റ്റുഡന്റ്, ബിസിനസ് വിസകൾക്കുള്ള അപേക്ഷകളാകും ഇന്ത്യ സ്വീകരിക്കുക. ഇതിനൊപ്പം അഫ്ഗാനിലെ യു.എൻ പ്രതിനിധികൾക്കും വിസ അനുവദിക്കും. വിസയ്ക്ക് വേണ്ടി ഓൺലൈനായി അപേക്ഷിക്കാം. ഇതിന്റെ പുരോഗതിയും ഓൺലൈനായി തന്നെ പരിശോധിക്കാം.

അഫ്ഗാൻ നാഷണൽ ഐഡന്ററിറ്റി കാർഡ് ഉപയോഗിച്ച് വേണം വിസയ്ക്ക് അപേക്ഷിക്കാനെന്നാണ് ഇന്ത്യ നിർദ്ദേശിച്ചിരിക്കുന്നത്. മാത്രമല്ല, എല്ലാ വിവരങ്ങളും ഇംഗ്ലീഷിൽ തന്നെ രേഖപ്പെടുത്തണം. വിസ അനുവദിച്ച് കിട്ടിയാൽ ഇന്ത്യയിൽ പ്രവേശിക്കുന്ന വേളയിൽ ഇവരുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കും. അത് നിർബന്ധമാണ്.

വിസയ്‌ക്കൊപ്പം അനുവദിക്കുന്ന ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷന്റ കോപ്പിയും കൈവശം കരുതണം. ഇതിൽ അനുവദിച്ചിരിക്കുന്ന സ്ഥലത്ത് മാത്രമേ പോകാൻ അനുവാദമുണ്ടാകൂ. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും വിസ നടപടികൾ തുടങ്ങിയത് അഫ്ഗാനിസ്താനുമായുള്ള ബന്ധം സാധാരണ നിലയിലേക്ക് എത്തുന്നുവെന്നതിന്റെ സൂചനയാണ്.

2021-ൽ താലിബാൻ അഫ്ഗാനിസ്താനിൽ ഭരണം പിടിച്ചതിന് പിന്നാലെ ഇന്ത്യ കാബൂളിലെ എംബസി അടച്ചിരുന്നു. ഇതിനൊപ്പം വിസ നടപടികളും നിർത്തിവെച്ചിരുന്നു. സുരക്ഷാ കാരണങ്ങളാലാണ് നടപടികളെടുത്തത്. ഈ നിയന്ത്രണങ്ങളിലാണ് ഇപ്പോൾ ഇളവ് വന്നിരിക്കുന്നത്. 2022-ൽ ചെറിയ ഉദ്യോഗസ്ഥ സംഘത്തെ എംബസിയിലേക്ക് ഇന്ത്യ നിയോഗിച്ചിരുന്നു.

Related Posts

  • india
  • September 10, 2025
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ്; വിജയ്യുടെ സംസ്ഥാന പര്യടനം 13ന് ആരംഭിക്കും

ചെന്നൈ : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കമായി ടിവികെ നേതാവ് വിജയ്യുടെ സംസ്ഥാന പര്യടനം സെപ്തംബർ 13ന് ആരംഭിക്കും. 38 ജില്ലകളിലൂടെയും കടന്നുപോകുന്ന പര്യടനം ഡിസംബർ 20 ന് അവസാനിക്കും. നേതാവിന്റെ സംസ്ഥാന പര്യടനത്തിന് അനുമതിയും പോലീസ് സംരക്ഷണവുംതേടി പാർട്ടി ജനറൽ സെക്രട്ടറി…

  • india
  • September 10, 2025
സി പി രാധാകൃഷ്ണൻ ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി; സെപ്തംബർ 12 ന് സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി എൻഡിഎ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ മഹാരാഷ്ട്ര ​ഗവർണറാണ് സി പി രാധാകൃഷണ്ൻ. ആകെ പോൾ ചെയ്ത 767 വോട്ടുകളിൽ 452 വോട്ടുകൾ നേടിയാണ് സി പി രാധാകൃഷ്ണൻ്റെ വിജയം. 152 വോട്ടിൻ്റെ…

Leave a Reply

Your email address will not be published. Required fields are marked *